ADGP സുധേഷ് കുമാര്‍ ഇനി കോസ്റ്റൽ പോലീസ് ADGP

തിരുവനന്തപുരം: വിവാദ നായകൻ ADGP സുധേഷ് കുമാറിനെ പുതിയ കോസ്റ്റൽ പോലീസ് ADGP യായി സര്‍ക്കാര്‍ നിയമിച്ചു. ADGP സുധേഷ് കുമാറിനെ കരയിലൊരിടത്തും ജോലി നല്‍കാതെ കടലിലിലെ കാര്യങ്ങള്‍ നോക്കുന്ന സേനയുടെ മേധാവിയായിട്ടാണ് സര്‍ക്കാര്‍ നിയമനം നല്‍കിയിരിക്കുന്നത്. എസ് പി റാങ്കിലെ ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്ന സ്ഥാനത്തേക്കാണ് സുധേഷ്കുമാറിനെ നിയമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമായി. താല്‍കാലികമായി കോസ്റ്റല്‍ പോലീസ് മേധാവിയുടെ തസ്തിക എഡിജിപി ഗ്രൈഡിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

പോലീസ് ഡ്രൈവറെ മകള്‍ സ്നിഗ്ദ മര്‍ദ്ദിച്ചതിന് പിന്നാലെ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് സുധേഷ്കുമാറിനെ മാറ്റിയിരുന്നെങ്കെലും നിയമനം നല്‍കിയിരുന്നില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളാ പോലീസിലെ ഏറ്റവും അപ്രധാന തസ്തികയിലേക്കാണ് സര്‍ക്കാര്‍ നിയമനം നല്‍കിയിരിക്കുന്നത്.മറ്റ് രണ്ട് പ്രധാന മാറ്റങ്ങള്‍ കൂടി പോലീസ് തലപ്പത്ത് ഉണ്ടായിട്ടുണ്ട്. നിലവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍റെ എംഡിയായ എച്ച് വെങ്കിടേഷിനെ വിജിലന്‍സ് ഐജിയായും, ഇന്‍റേണല്‍ സെക്യുരിറ്റി ഡിഐജി സ്പര്‍ജ്ജന്‍ കുമാര്‍ ഐപിഎസിനെ ബിവറേജസ് എംഡിയായും മാറ്റി നിയമിച്ചിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിജിലന്‍സ് ആസ്ഥാനത്ത് ഐജി റാങ്കില്‍ ഒരു ഉദ്യോഗസ്ഥന് നിയമനം നല്‍കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top