ഗള്‍ഫിലെത്തിയാല്‍ ആരെങ്കിലും ട്രാഫിക്ക് നിയമം ലംഘിക്കുമോ? ഋഷിരാജ് സിങ് ചോദിക്കുന്നത് ശരിയല്ലേ…?

കോട്ടയം: ഇന്ത്യവിട്ടു പുറത്ത് പോയാല്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ഭയക്കുന്നവര്‍ സ്വന്തം രാജ്യത്ത് ഇത് നടപ്പിലാക്കുന്നതിനെ എതിര്‍ക്കുകയാണെന്ന് എ ഡി ജി പി ഋഷിരാജ് സിങ്. ഹെല്‍മറ്റിനെ എതിര്‍ക്കുന്നവര്‍ ദുബൈയിലോ അമേരിക്കയിലോ എത്തിയാല്‍ ഇത് ആവശ്യമില്ലെന്ന് പറയുമോയെന്ന് എ.ഡി.ജി.പി ഋഷിരാജ് സിങ് ചോദിച്ചു. കേരളത്തില്‍ നിയമലംഘനം നടത്തുന്നവര്‍ ഗള്‍ഫിലത്തെിയാല്‍ കൃത്യമായി അനുസരിക്കും. ഇവിടെയും അത് നടപ്പിലാക്കാന്‍ എന്തിനാണ് മടിക്കുന്നത്.
ആരോഗ്യവിദ്യാഭ്യാസ മേഖലകളില്‍ കേരളം വളരെ മുന്നിലത്തെിയെങ്കിലും വാഹനാപകടം കുറക്കാന്‍ കഴിയാത്തത് മോശമാണ്. ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. ഇതിലൂടെ 1000 കോടിയോളമാണ് നഷ്ടം. ചികിത്സാ ചെലവ്, മരുന്ന്, കേസുകള്‍ എന്നിവക്കായി ചെലവഴിക്കുന്ന ഈ തുക കുടിവെള്ള പ്രശ്‌നം അടക്കമുള്ളവ പരിഹരിക്കാന്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു.

സമ്പൂര്‍ണ സാക്ഷരത നേടാനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും മലയാളികളെ ആരെങ്കിലും സമ്മര്‍ദം ചെലുത്തിയോ? ഇതുപോലെ സ്വയം അപകടം കുറക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേരളം തയാറാകണം. അമിത വേഗം പാടില്ലെന്നും ഹെല്‍മറ്റ് ധരിക്കുമെന്നും സ്വയം തീരുമാനിക്കണം. സമ്മര്‍ദമില്ലാതെ നിയമം പാലിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളം വാഹനാപകടങ്ങളുടെ എണ്ണത്തില്‍ മുന്നിലത്തൊനുള്ള കാരണം മനസ്സിലാകുന്നില്ല. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്താല്‍ തനിക്ക് മാത്രം ഒന്നും സംഭവിക്കില്ലെന്ന ചിന്തയാണ് പലര്‍ക്കും. ഒമ്പതു തവണയും ഒന്നും സംഭവിച്ചില്ലെങ്കിലും പത്താം തവണ മരണം പിടികൂടിയേക്കാം. നിയമം അനുസരിക്കാനുള്ളതാണെന്ന ചിന്ത പലര്‍ക്കുമില്ല. അത് രേഖ മാത്രമാണെന്നാണ് പലരുടെയും ധാരണ.

കേരളത്തില്‍ ദിനേന 14 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെടുന്നത്. 135 പേര്‍ക്ക് പരിക്കേല്‍ക്കുന്നുവെന്നാണ് കണക്ക്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഈ മരണങ്ങളില്‍ പകുതിയോളം ഒഴിവാക്കാമായിരുന്നുവെന്നും കണ്ടത്തെിയിട്ടുണ്ട് ഋഷിരാജ് സിങ് പറഞ്ഞു.എഡിജിപി പറഞ്ഞ കാര്യങ്ങളെ കുറിച്ച് ആരെങ്കിലും ചിന്തിച്ചാല്‍ അവര്‍ക്ക് നല്ലത് എന്ന് മാത്രമേ പറയാന്‍ കഴിയൂ

Top