ദേശിയപാതയില്‍ കാറിനു തീപിടിച്ച് യുവാവ് മരിച്ചു; കല്‍ക്കരി ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം

ആലപ്പുഴ: ലോറിയുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവാവ് കൊല്ലപ്പെട്ടു. ദേശീയപാതയില്‍ ചേപ്പാട് ഭാഗത്താണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൈനാകപ്പള്ളി സ്വദേശിയായ അജിത്(22) ആണ് മരിച്ചത്.

കല്‍ക്കരി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് കാറിനു തീപിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപെട്ടു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top