അഡല്‍ട്ട് ജോക്ക്‌സ് പേജ് സ്വന്തം പേജാക്കി ഫോളോവേഴ്‌സിനെ കൂട്ടി; രാഹുല്‍ ഈശ്വറിന്റെ കള്ളം കൈയ്യോടെ പിടികൂടി ട്രോളന്മാര്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ ശക്തമായി പ്രചാരണവുമായി മുന്നോട്ട് പോവുന്ന രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനെച്ചൊല്ലിയും വിവാദം. 20 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള പേജിന് നേരത്തെ അഡല്‍റ്റ് ജോക്‌സ് എന്നായിരുന്നു പേര്. ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ കൂട്ടാനായി രാഹുല്‍ മറ്റൊരു പേജ് ഒഫീഷ്യല്‍ പേജാക്കിയെന്നാണ് ആരോപണം.

അഡല്‍ട്ട് ജോക്കുകള്‍ക്കായി ചെയ്ത ഫേസ്ബുക്ക് പേജിനെ രാഹുല്‍ ഈശ്വര്‍ സ്വന്തം പേജാക്കിയെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജ് തന്നെ വ്യക്തമാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രോളന്മാരുടെ പരിഹാസം. 2013 ഒക്ടോബറില്‍ പേജ് തുടങ്ങുമ്പോള്‍ ബിബിഎം സ്റ്റാറ്റസ് എന്നായിരുന്നു പേര്. പിന്നീട് ഈ പേര് ബിബിഎം സ്റ്റാറ്റസ് 18+ എന്നാക്കി മാറ്റി. 2013 നവംബറില്‍ ഈ പേജിന്റെ പേര് 18+ ജോക്ക്‌സ് എന്നാക്കി മാറ്റി. ഈ പേജാണ് പിന്നീട് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ 2,087,922 ഫോളോവേഴ്‌സാണ് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനുള്ളത്. ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് കാണിക്കാനായി രാഹുല്‍ മറ്റൊരു പേജിനെ തന്റെ പേജായി മാറ്റിയിരിക്കുകയാണെന്നാണ് പരിഹാസം. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച രാഹുലിനെതിരെ രൂക്ഷമായ പരിഹാസങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് പേജിന്റെ ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങള്‍ ട്രോളന്മാര്‍ ആഘോഷിക്കുന്നത്.

Top