അഡ്വക്കേറ്റ് ജയശങ്കറിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാരണം മറ്റൊന്നും അല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് ചികില്‍സ തേടി പോകുന്നതിനെക്കുറിച്ചാണ്. പാവങ്ങളുടെ പടത്തലവൻ എന്തുകൊണ്ട് ഏക്കേജി ആശുപത്രിയിലോ പരിയാരം മെഡിക്കൽ കോളേജിലോ ചികിത്സയ്ക്കു പോകുന്നില്ല എന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. അതു കാര്യമാക്കേണ്ട. ഈയെമ്മസ്സ് കിഴക്കൻ ജർമനിയിലും അച്യുതാനന്ദൻ ഇംഗ്ലണ്ടിലും പോയ കീഴ്വഴക്കം നമ്മുടെ പാർട്ടിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയ ഗവർണർ സിക്കന്തർ ഭക്തിൻ്റെ അനുഭവവും മറക്കാൻ വയ്യ. എന്ന് ജയശങ്കര്‍ തന്‍റെ എഫ്ബി പേജിലൂടെ കുറിക്കു കൊള്ളുന്ന തരത്തില്‍ പരിഹസിക്കുന്നുണ്ട്.
അദ്ദേഹത്തിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;
വിപ്ലവ കേരളത്തിൻ്റെ വീരപുത്രൻ സഖാവ് പിണറായി വിജയൻ, പത്നീ സമേതം മിനിസോട്ടയിലെ മയോ ക്ലിനിക്കിൽ ചികിത്സക്കു പോകുകയാണ്. സഖാവിൻ്റെ രോഗം ഭേദമാകട്ടെ, പൂർണ ആരോഗ്യവാനായി കൂടുതൽ കരുത്തോടെ ഭരണചക്രം തിരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
പാവങ്ങളുടെ പടത്തലവൻ എന്തുകൊണ്ട് ഏക്കേജി ആശുപത്രിയിലോ പരിയാരം മെഡിക്കൽ കോളേജിലോ ചികിത്സയ്ക്കു പോകുന്നില്ല എന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. അതു കാര്യമാക്കേണ്ട. ഈയെമ്മസ്സ് കിഴക്കൻ ജർമനിയിലും അച്യുതാനന്ദൻ ഇംഗ്ലണ്ടിലും പോയ കീഴ്വഴക്കം നമ്മുടെ പാർട്ടിയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയ ഗവർണർ സിക്കന്തർ ഭക്തിൻ്റെ അനുഭവവും മറക്കാൻ വയ്യ.
കെ കരുണാകരൻ പണ്ട് കാറപകടത്തിൽ പരിക്കേറ്റ് അമേരിക്കയിൽ ചികിത്സയ്ക്കു പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയില്ല. പൊതുഭരണ വകുപ്പ് സിവി പത്മരാജനെ ഏല്പിച്ചു. അത്രതന്നെ. അന്ന് പ്രതിപക്ഷ നേതാവ് ഇകെ നായനാർ അത് വലിയ വിഷയമാക്കി. ഇവിടെ ഒരു മുഖ്യമന്ത്രി വേണം; മുസ്തഫ ആയാലും മതി എന്നു പറഞ്ഞു.
പിണറായി വിജയൻ അമേരിക്കക്കു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചാർജ് ആരെയെങ്കിലും ഏല്പിച്ചിട്ടു പോകണം. മണിയാശാനായാലും മതി. ഇവിടെ ഒരു മുഖ്യമന്ത്രി വേണം.