മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ‘പ്ലാന്‍ ബി’; പദ്ധതികള്‍ വിവരിച്ച് ബിജെപി നേതാവ് രാം മാധവ്

ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയും സഖ്യകക്ഷികള്‍ ബിജെപിയോട് കാണിക്കുന്ന അതൃപ്തിയും മറികടക്കാന്‍ പദ്ധതി തയ്യറാകുന്നു. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ തങ്ങള്‍ക്ക് ‘പ്ലാന്‍ ബി’ ഉണ്ടെന്ന് ബി.ജെ.പി നേതാവ് രാം മാധവ്.

‘മുന്നണി രാഷ്ട്രീയം എപ്പോഴും വിട്ടുവീഴ്ചകളുടേതാണ്. ‘കുശ്വാഹയുടേത് പോലുള്ള ചെറു പാര്‍ട്ടികള്‍ ഞങ്ങളുമായുള്ള ബന്ധം വിട്ടു എന്നത് ശരിയാണ്. എന്നാല്‍, ദക്ഷിണേന്ത്യയിലും കിഴക്കെ ഇന്ത്യയിലും പുതിയ പാര്‍ട്ടികള്‍ എന്‍.ഡി.എയിലേയ്ക്ക് വരു’മെന്നും മാധവ് അവകാശപ്പെട്ടു. മുമ്പ് ബി.ജെ.പിയ്‌ക്കൊപ്പമുണ്ടായിരുന്ന നാല് സഖ്യകക്ഷികളാണ് എന്‍.ഡി.എ വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാരാഷ്ട്രയില്‍ ശിവസേന, ആന്ധ്രപ്രദേശില്‍ ടി.ഡി.പി, ബിഹാറില്‍ കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി (രാഷ്ട്രീയ ലോക് സമത പാര്‍ട്ടി) തുടങ്ങി ജമ്മു കശ്മീരില്‍ മെഹബൂബ മുഫ്തിയുടെ പി.ഡി.പി.യും ബി.ജെ.പി സഖ്യം വിട്ടിരുന്നു. ബിഹാറില്‍ ജെ.ഡി.യു എന്‍.ഡി.എയിലേയ്ക്ക് തിരിച്ചുവന്നിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ സഖ്യകക്ഷികള്‍ വരുമെന്നാണ് രാം മാധവ് അവകാശപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ അപ്നാദളും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമെല്ലാം തങ്ങള്‍ക്ക് പരിഗണന കിട്ടുന്നില്ല എന്ന പരാതിയുമായി രംഗത്തുണ്ട്. ബിഹാറില്‍ സീറ്റ് വിഭജനം പ്രഖ്യാപിച്ചെങ്കിലും രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പൂര്‍ണ തൃപ്തരല്ല. നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനും ബി.ജെ.പിയോട് അതൃപ്തികളുണ്ട്. ഈ സാഹചര്യത്തിലാണ് രാം മാധവിന്റെ പ്രസ്താവന.

ദക്ഷിണേന്ത്യയില്‍ സഖ്യകക്ഷിയായി ബി.ജെ.പി പ്രതീക്ഷിക്കുന്നത് എ.ഐ.എഡി.എം.കെയെ ആണ്. രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്ത് വച്ച രജനീകാന്തിനേയും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം രജനീകാന്ത് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ബി.ജെ.പി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിയ്ക്കായി ശ്രമം നടത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ .ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിനേയും കൂടെക്കൂട്ടാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

ബി.ജെ.പിയുടെ ബി ടീം എന്നാണ് ടി.ആര്‍.എസിനെ കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. ചന്ദ്രശേഖര റാവു മോദിയുടെ ഏജന്റ് ആണെന്നും അവര്‍ ആരോപിക്കുന്നു. പക്ഷെ ഇതുവരെ വ്യക്തമാക്കാത്ത മറ്റൊരാള്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ അദ്ധ്യക്ഷനുമായ നവീന്‍ പട്നായിക്കാണ്. ഏതൊക്കെ പാര്‍ട്ടികളാണ് പുതുതായി മുന്നണിയിലേയ്ക്ക് വരാന്‍ പോകുന്നത് എന്ന് രാം മാധവ് വ്യക്തമാക്കിയില്ല.

Top