അഘോരികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയമുളവാക്കുന്ന പുകതിന്ന് ചുവന്ന കണ്ണൂകളുള്ള, നഗ്‌നമായ ദേഹം മുഴുവന്‍ ചുടല്‍ ഭസ്മം പൂശി നഖവും മുടിയും മുറിക്കാതെ പ്രാകൃതരായി ധീഷണ മുഖത്തോടു കൂടിയുള്ള രൂപമാകും ഓര്‍മ്മയില്‍ വരിക.
ബീഹാറിലും ബംഗാളിലുമായി കഴിയുന്ന ഇവരുടെ രീതികള്‍ മനുഷ്യരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കാഴ്ചയില്‍ ഭയം സൃഷ്ടിക്കുന്ന രൂപമാണ് ഇവരുടേത്. പൂര്‍ണ നഗ്നരായോ അര്‍ധ നഗ്നരായോ ദേഹം മുഴുന്‍ ഭസ്മം പൂശിയാണ് നടക്കുന്നത്. മുടികള്‍ വെട്ടില്ല. ജഡപിടിച്ച് വളര്‍ന്ന് കിടക്കും. വിചിത്രമായ രൂപത്തില്‍ ജീവിച്ച് മരിക്കുന്നവരാണിവര്‍.
നരബലി ഇവര്‍ക്കിടയില്‍ നിലനിന്നും പോന്നിരുന്ന ആചാരമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങളില്‍ വെച്ച് ശിര:ഛേദം ചെയ്യുകയോ കഴുത്തില്‍ കഠാക കുത്തികൊല്ലുകയോ ആണ് ചെയ്യുന്നത്. മനുഷ്യന്റെ ശിരസ്സും മൃതശരീരവും ഭക്ഷിക്കുന്ന വിഭാഗക്കാരാണിവര്‍. കുതിരയുടെ ഒഴിച്ച് എല്ലാ മൃഗത്തിന്റെയും മാംസവും ഭക്ഷിക്കും.
കാളി ദേവിയെ ആരാധിക്കുന്ന ഇവര്‍ സെക്സ് ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒന്നാണ്. ഇതിനായി മൃതശരീരവുമായി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇതില്‍ ദൈവികത മാത്രമാണുള്ളത് എന്നാണ് പറയുന്നത്.
ആര്‍ത്തവത്തെ അശുദ്ധിയായി കണക്കാക്കുന്ന വിഭാഗക്കാരല്ല ഇവര്‍. ആവര്‍ത്തവത്തില്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണിവര്‍. ഒന്നിലും അശുദ്ധിയില്ലെന്ന് തെളിയിക്കുന്നതിനാണ്.
മരിച്ച സന്യാസിമാരുടെ തലയോട്ടിയില്‍ മദ്യം ഒഴിച്ച് കുടിക്കും, അവ ഭക്ഷണം കഴിക്കുന്ന പാത്രമായി ഉപയോഗിക്കും. നദിയില്‍ ഒഴുകിയെത്തുന്ന മൃതശരീരങ്ങള്‍ എടുക്ക് ഭക്ഷിക്കുകയും ചെയ്യും.
ഇവരുടെ പ്രത്യേക ആചാരങ്ങളിലൂടെയും അനുഷ്ടാനങ്ങളിലൂടെയും അമാനുഷിക ശക്തി ലഭിക്കും എന്നാണ് ഇവരുടെ വിശ്വാസം. മൃതശരീരങ്ങള്‍ക്ക് മുകളില്‍ ഇരുന്ന് കൊണ്ട് ധ്യാനിക്കാനും ലൈംഗികതയില്‍ ഏര്‍പ്പെടാനും ഇവരെ പ്രേരിപ്പിക്കുന്ന ഘടകം ഇത് തന്നെയാണ്.