മര്‍ദിച്ചു അവശനാക്കി; ദേഹത്തേക്ക് മൂത്രമൊഴിച്ചു; വീഡിയോ വൈറലായതോടെ പൊലീസ് കേസെടുത്തു; പ്രതി പിടിയില്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മര്‍ദിച്ചു അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യ എന്ന ആളാണ് പരുക്കേറ്റു കിടക്കുന്ന വ്യക്തിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്. സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയിയില്‍ വൈറലായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ്‌ െചയ്തത്.

തിങ്കളാഴ്ചയാണ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മര്‍ദിച്ചു അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റു കിടക്കുന്നയാളെ പ്രതിയും ചുറ്റിലും കൂടി നില്‍ക്കുന്നവരും മോശംവാക്കുകള്‍ പ്രയോഗിച്ച് ചീത്തവിളിക്കുന്നതും വിഡിയോയില്‍ കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നോ നാലോ മാസങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്തശേഷം പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 307 വകുപ്പു പ്രകാരം വധശ്രമത്തിനു പൊലീസ് കേസെടുത്തു.

 

Top