കൊല്ലം: തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ പ്രശസ്ത നടന്‍ ജഗദീഷിനെ വെറുതെവിട്ടിട്ടില്ല. ആരോപണങ്ങളും വിമര്‍ശനങ്ങളും ഒന്നിനു പുറകെ ഒന്നായി വന്നുക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ജഗദീഷിനെതിരെ എഐസിസിയാണ് രംഗത്തെത്തിയിരിക്കുന്നത്. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്ന ജഗദീഷിനെതിരെ എഐസിസി അംഗം ഷാഹിദ കമാലാണ് രംഗത്തെത്തിയത്.
ജഗദീഷിന്റെ ശൈലി ഒരു പൊതു പ്രവര്‍ത്തകന് യോജിച്ചതല്ലെന്നാണ് ഷാഹിദ കമാല്‍ പറയുന്നത്. വ്യക്തിഹത്യയല്ല രാഷ്ട്രീയ സംവാദങ്ങളാണ് വേണ്ടതെന്നും ഷാഹിദ പറയുന്നു. ജഗദീഷിന്റെ പ്രസംഗം ആരോചകമാണെന്നും ആരോപണം ഉയര്‍ന്നു.
പത്തനാപുരത്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായ ഗണേഷിനെതിരെ പ്രചരണവേദികളില്‍ ജഗദീഷ് വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സരിത എസ് നായരുടെ കത്ത് എഴുതിയത് ഗണേഷാണെന്നും ജഗദീഷ് പറഞ്ഞിരുന്നു.