പ്രസിഡന്റായാൽ ബിജെപിയിലേക്കുളള ഒഴുക്ക് തടയും.തന്നെ പിന്തുണക്കുന്നവർ ​ഗാന്ധി കുടുംബത്തിന് എതിരല്ലെന്ന് തരൂർ

ന്യൂഡൽഹി: കോൺ​ഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താൻ മത്സരിക്കുന്നതെന്ന് ശശി തരൂർ . തനിക്ക് യുവനേതാക്കളിൽ നിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും തരൂർ . ഒക്ടോബർ 17ന് ആണ് കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ 19ന് തന്നെ ഫലവും അറിയും.

കോൺ​ഗ്രസ് പ്രസിഡന്റായാൽ തന്റെ ആദ്യ ദൗത്യം ബിജെപിയിലേക്കുളള പ്രവർത്തകരുടെ ഒഴുക്ക് തടയലാണെന്ന് മുതിർന്ന നേതാവും എംപിയുമായ ശശി തരൂർ. തന്നെ പിന്തുണക്കുന്നവർ ​ഗാന്ധി കുടുംബത്തിന് എതിരല്ല. ഇത്തരം പ്രചരണങ്ങൾ തെറ്റാണെന്നും ശശി തരൂർ പറഞ്ഞു. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അത് കോൺ​ഗ്രസിന്റെ വിജയമാണെന്ന് മനോഭവത്തോടെയാണ് താനും ഖാർ​ഗെയും മത്സരിക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ഗാന്ധി കുടുംബം എപ്പോഴും കോൺ​ഗ്രസിനൊപ്പമാണെന്നും തരൂർ പറഞ്ഞു. പുതിയ അദ്ധ്യക്ഷന് കീഴിൽ കോൺ​ഗ്രസ് വീണ്ടും ജനങ്ങൾക്കായി പ്രവർത്തിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2024 പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതും പുതിയ അദ്ധ്യക്ഷൻ്റെ ദൗത്യമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ സഖ്യം രൂപപ്പെടുത്തുക എന്നത് പാർട്ടിക്ക് മുമ്പിലുളള വെല്ലുവിളിയാണെന്നും ശശി തരൂർ എംപി വ്യക്തമാക്കി.

അതേസമയം മല്ലികാർജുൻ ഖാർ​ഗെയ്ക്ക് കിട്ടുന്ന പരി​ഗണന തനിക്ക് കിട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഖാർ​ഗെയ്ക്കൊപ്പം പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഖാർ​ഗെ എവിടെ പോകുമ്പോഴും മുതിർന്ന നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാൽ തന്റെ കൂടെ സാധാരണ ജനങ്ങൾ മാത്രമാണുളളതെന്നും തരൂർ പറഞ്ഞു. ഖാർ​ഗെ തന്റെ കൂടി നേതാവ് ആണ്. ഞങ്ങൾ ശത്രുക്കളല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

Top