എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ! അന്വേഷണം ഊർജിതമാക്കി പൊലീസ്

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്‌ധൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മണ്ണാർക്കാട് മണ്ഡലം ജോ.സെക്രട്ടറിയും പാ൪ട്ടി പരിപാടികളിൽ സജീവ സാന്നിധ്യവുമായിരുന്ന ഷാഹിനയെ തിങ്കളാഴ്‌ രാവിലെയാണ് വടക്കുമണ്ണത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണകാരണമെന്തെന്ന് ഇതേ വരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് സംഭവം നടന്ന വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തിയത്. വീടിന്റെ വാതിലുകൾ, തൂങ്ങി മരിച്ച മുറി, വീടിന്‍റെ പരിസരം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. വിലടയാളങ്ങളും ശേഖരിച്ചു. മരിച്ച ഷാഹിനയുടെ ഡയറി, ഫോൺ എന്നിവ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത് പരിശോധിക്കുകയാണ്. ഷാഹിനയുടെ എടേരത്തെ വീട്ടിലെത്തി ബന്ധുക്കളുടെയും മൊഴിയെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാഹിന ജോലി ചെയ്‌തിരുന്ന വെളിച്ചെണ്ണ വിപണന സ്‌ഥാപനവുമായി ബന്ധപ്പെട്ടും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അതേ സമയം സ്വാഭാവിക നടപടിയുടെ ഭാഗമായാണ് പരിശോധനയെന്ന്പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരും പാ൪ട്ടി അനുഭാവികളുടെയും ആവശ്യം. മൃതദേഹം പോസ്റ്റ്മോ൪ട്ടത്തിനു ശേഷം ഇന്നലെ ഖബറടക്കി.

Top