എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കി വിമാനക്കമ്പനിയുടെ പരസ്യം.ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ നിരവധി അടവുകള്‍ പയറ്റും. അതില്‍ പരമപ്രധാനമായത് പരസ്യത്തിലൂടെയുള്ള നഗ്നതാ പ്രദര്‍ശനമാണ്. വനിതാ മോഡലുകളെ നഗ്നരാക്കി പല കമ്പനികളും പരസ്യമിറക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ഇവിടെ ഒരു വിമാനക്കമ്പനി എയര്‍ഹോസ്റ്റസുമാരെ നഗ്നരാക്കിയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിമാനയാത്രയ്ക്ക് ആളെ ആകര്‍ഷിക്കാനായി എയര്‍ഹോസ്റ്റസുമാരുടെ നഗ്നത പൂര്‍ണമായി കാട്ടിയുള്ള പരസ്യം ചിത്രീകരിച്ചിരിക്കുകയാണ് കസാഖിസ്താനിലെ ചോകോട്രാവല്‍ എന്ന വിമാനക്കമ്പനി.പൂര്‍ണ നഗ്നരായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസുമാര്‍ തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയൂരി തങ്ങളുടെ നഗ്നത മറയ്ക്കുന്നതും പരസ്യത്തില്‍ കാണാം. കഴുത്തില്‍ കെട്ടിയിരിക്കുന്ന ഒരു ടൈ മാത്രമാണ് തൊപ്പിക്ക് പുറമെ ഇവരുടെ ശരീത്തിലുള്ളത്. ഏഴ് എയര്‍ഹോസ്റ്റസുമാര്‍ നഗ്നരായി നിരന്ന് നില്‍ക്കുകയാണ് പരസ്യത്തില്‍. ഇടയ്ക്ക് തൊപ്പിയൂരി അവര്‍ തങ്ങളുടെ നഗ്നത മറയ്ക്കുന്നു.
പരസ്യത്തിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ത്രീ സമൂഹത്തെ അപമാനിക്കുകയാണ് പരസ്യത്തിലൂടെയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ നഗ്നതാ പ്രദര്‍ശനത്തിലൂടെ യാത്രക്കാരെ സൃഷ്ടിക്കാനുള്ള കമ്പനിയുടെ നടപടിയെ അതിശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പരസ്യം വെറുപ്പ് ഉളവാക്കുന്നതും സ്ത്രീകളെ ഇടിച്ചുതാഴ്ത്തുന്നതുമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.ചോകോ ട്രാവല്‍ എന്ന കമ്പനിക്ക് വേണ്ടി നിക്കോളെ മാസെന്‍സെവ് ആണ് വീഡിയോ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. വിമര്‍ശനങ്ങളെ നിക്കോളെ തള്ളിക്കളഞ്ഞു. വീഡിയോയില്‍ താന്‍ ആരെയും അപമാനിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.