ദില്ലി: വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എത്തി. എയര്‍ കേരള വിമാന നിരക്ക് കുറയ്ക്കുന്നു. വിദേശ സര്‍വീസ് തുടങ്ങാനുളള ചട്ടത്തിന് നയത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പുതിയ വ്യോമയാന നയത്തിന് കേന്ദ്രമന്ത്രിസഭ യോഗത്തിന്റെ അനുമതി
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ പദ്ധതി എന്നാണ് വിലയിരുത്തല്‍. കേരളത്തെ സംബന്ധിച്ച് ഗുണകരമായ തീരുമാനങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് പുതിയ നയം. അന്താരാഷ്ട്ര സര്‍വ്വീസിന് അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയം വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് വീണ്ടും ജീവന്‍ വെക്കാന്‍ സഹായകമാകും. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തില്‍ ഇളവ് വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല.
ആഭ്യന്തര വിമാന കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും നയത്തിലുണ്ട്. നയം നടപ്പായാല്‍ ഒരുമണിക്കൂര്‍ നീണ്ട വിമാന യാത്രയ്ക്ക് 2,500 രൂപയായി നിരക്ക് നിജപ്പെടുത്തും. അരമണിക്കൂര്‍ നീണ്ട വിമാന യാത്രയ്ക്ക് നിരക്ക് 1,200 രൂപയാക്കാനും നയത്തില്‍ ശുപാര്‍ശ ചെയ്യുന്നു. ഈ മാസം ആദ്യമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ വ്യോമയാന നയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചത്.