ബാഡ്മിന്റന്‍ താരം പിവി സിന്ധുവിന് മോശം അനുഭവം ഉണ്ടായതായി താരം; സിന്ദുവിന്റെ ട്വീറ്റ് വൈറലാകുന്നു

 

മുംബൈ: വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം ഉണ്ടായതായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു. ഇന്‍ഡിഗോ 6 ഇ 608 വിമാനത്തില്‍ ശനിയാഴ്ച്ച മുംബൈയിലേക്കുള്ള യാത്രക്കിടെയുണ്ടായ അനുഭവം ട്വീറ്റിലൂടെയാണ് സിന്ധു പങ്കുവെച്ചത്.

ഗ്രൗണ്ട് സ്റ്റാഫായ അജിതേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സിന്ധുവിന്റെ ട്വീറ്റ്. എയര്‍ ഹോസ്റ്റസായ അഷിമ രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും അജിതേഷിനെ ഉപദേശിക്കുകയും ചെയ്തു. യാത്രക്കാരോട് ഇങ്ങിനെയാണോ പെരുമാറേണ്ടതെന്ന് അഷിമ ചോദിച്ചപ്പോള്‍ അഷിമയോടും അജിതേഷ് മോശമായി പെരുമാറിയെന്നും സിന്ധു ട്വീറ്റില്‍ പറയുന്നു. ഇതുപോലെയുള്ള ജോലിക്കാരെ നിയമിച്ച് ഇന്‍ഡിഗോ അവരുടെ പേര് കളയുകയാണെന്നും സിന്ധു ദേഷ്യത്തോടെ വ്യക്തമാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അഷിമ വ്യക്തമാക്കുമെന്നും സിന്ധു പിന്നീട് ട്വീറ്റ് ചെയ്തു.

സിന്ധുവിന്റെ ട്വീറ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സിന്ധുവിനെപ്പോലൊരു താരത്തിനോടുള്ള പെരുമാറ്റം ഇങ്ങിനെയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ട്വീറ്റിന് താഴെ കമന്റുണ്ട്.

 

Top