പൈലറ്റുൾപ്പെടെ 19 മരണം…10 വർഷം മുൻപുണ്ടായ മംഗളുരു ദുരന്തത്തിന്റെ ആവർത്തനം; രണ്ടും ‘ടേബിൾ ടോപ്’ വിമാനത്താവളങ്ങൾ

കോഴിക്കോട്: പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 19 പേരാണ് മരിച്ചത്. പരിക്കേറ്റ് 16 പേരുടെ നിലഗുരുതരമാണെന്ന വിവരങ്ങളാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്നത്. പരിക്കേറ്റ 123 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചിരിക്കുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു

പത്തു വർഷം മുൻപ് മംഗളുരു വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിന് സമാനമാണ് കരിപ്പുർ വിമാനത്താവളത്തിലുണ്ടായ അപകടവും. മംഗളുരു അപകടത്തിന്റെ പത്താം വർഷത്തിലാണ് വീണ്ടുമൊരു ദുരന്തമുണ്ടായിരിക്കുന്നത്. ഈ രണ്ടു വിമാനത്താവളങ്ങളും ‘ടേബിൾ ടോപ്’ ആണെന്ന സമാനതയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2010 മേയ് 22ന് പുലർച്ചെ ഒന്നിനാണ് മംഗളുരുവിൽ അപകടമുണ്ടായത്. അന്ന് 158 പേരാണ് മരിച്ചത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്.ലാൻഡിംഗിനിടെ റൺവേയും കടന്നു മുന്നോട്ടു പോയി സിഗ്നൽ തൂണിൽ തട്ടിതകർന്ന വിമാനം 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മലായളികൾ ഉൾപ്പെടെ 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടർന്ന് 2000 അടി മാറി പറന്നിറങ്ങിയതാണ് അപകടകാരണമെന്ന് പിന്നീട് നടത്തിയഅന്വേഷണത്തിൽ കണ്ടെത്തി.മംഗളുരൂ വിമാനത്താവളത്തോട് ഏറെ സാമ്യമുള്ളതാണ് കരിപ്പുർ വിമാനത്താവളവും. ടേബിൾടോപ്പ് വിഭാഗത്തിലാണ് ഈ രണ്ടു വിമാനത്താവളങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. നാലുവശങ്ങളിലും താഴ്ചയുള്ള ഒരു മേശപ്പുറത്തിന് സമാനമാണ് ഇത്. ഈ വിഭാഗത്തിലുള്ള വിമാനത്താവളങ്ങളിൽ അപകട സാധ്യതയുള്ള ഏറെ കൂടുതലാണ്.രാജ്യത്ത് ഏറ്റവും അപകട സാധ്യതയുള്ളത് സിംലയും രണ്ടാമത്തേത് മംഗളൂരു വിമാനത്താവളവുമാണ്. ഇവ രണ്ടും ടേബിൾ ടോപ് വിമാനത്താവളങ്ങളാണ്.

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക തകരാറുകള്‍ വിമാനത്തിനില്ല. വിമാനം റണ്‍വേയിലേക്ക് എത്തുമ്പോള്‍ മോശം കാലാവസ്ഥയായിരുന്നു. റണ്‍വേയില്‍ കൃത്യമായി ഇറക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് വിവരങ്ങള്‍.ഇന്നലെ രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Top