യാത്രികന്‍ കീഴ്ശ്വാസം വിട്ടു: വിമാനത്തില്‍ യാത്രാക്കാരുടെ കൂട്ടത്തല്ല്; ഞെട്ടിക്കുന്ന സംഭവം ദുബായിയില്‍

വിമാനത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. അടിയന്തരമായി വിമാനം നിലത്തിറക്കി അധികൃതര്‍. തല്ലുണ്ടാകാനുള്ള കാരണം ഒരാള്‍ കീഴ്ശ്വാസം വിട്ടതാണ്. കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേയ്ക്ക് പുറപ്പെട്ട ട്രാന്‍സാവിയ എച്ച് വി 6902 വിമാനത്തില്‍ യാത്രമധ്യേ കൂട്ടത്തല്ലുണ്ടായത്. ഇതിനെ തുടര്‍ന്ന് പൈലറ്റ് വിമാനം വിയന്നയില്‍ അടിയന്തിരമായി ഇറക്കേണ്ടി വന്നു.

വിമാനയാത്രക്കാരില്‍ ഒരാള്‍ മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന രീതിയില്‍ വളി വിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. യാത്രക്കാരന്റെ പ്രവൃത്തി ശല്യപ്പെടുത്തുന്നതാണെന്ന് നിരവധി തവണ മറ്റു യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, യാത്രക്കാരന്‍ അത് പരിഗണിക്കാതെ വന്നതോടെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്. ഡച്ചുകാരനായ ഒരു യാത്രക്കാരനാണ് പ്രശ്‌നത്തിന് കാരണം. നെതര്‍ലന്‍ഡ്‌സ് സ്വദേശിയെ വിമാനത്താവളത്തിലിറക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. എന്നാല്‍ തനിക്കുള്ള അസുഖം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഇയാള്‍ പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു,

Top