വ്യോമസേന വിമാനം തെലങ്കാനയില്‍ തകര്‍ന്ന് വീണു; വനിതാ പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു

തെലങ്കാന: വ്യോമസേനയുടെ പരിശീലന വിമാനം പറക്കലിനിടെ തകര്‍ന്ന് വീണു. പരിശീനല പറക്കലിനിടയിലായിരുന്നു അപകടം ഉണ്ടായത്. കിരണ്‍ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. ഹകിംപെട്ട് വോമസേന താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സിദ്ദിപെട്ടിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു.

വിമാനം പറത്തിയിരുന്ന വനിതാ കേഡറ്റ് പരിക്കുകളില്ലാതെ പാരച്യുട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. യന്ത്രത്തകരാറാകാം കാരണമെന്ന് വിലയിരുത്തുന്നു.

നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് അയിന്തിര ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വനിതാ കേഡറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടത്. ജനവാസമില്ലാത്ത പ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്. സംഭവത്തില്‍ വോയമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top