ഇൻഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ: പി.വി.സിന്ധു സെമിയിൽ

ബാലി: ഇൻഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി.സിന്ധു സെമി ഫൈനലിൽ പ്രവേശിച്ചു. തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ തകർത്താണ് സിന്ധുവിന്റെ സെമി പ്രവേശം. നേരിട്ടുള്ള ഗെയിമുകൾക്കാണ്‌ സിന്ധുവിന്റെ വിജയം. സ്‌കോർ: 21-13, 21-10.

സെമി ഫൈനലിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെയോ തായ്‌ലൻഡിന്റെ പോൺപാവീ ചോച്ചുവോങ്ങിനേയോ നേരിടും. ഈയിടെ അവസാനിച്ച ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിലും സിന്ധു സെമിയിലെത്തിയിരുന്നു. അതേസമയം, പുരുഷവിഭാഗം ക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ കിഡംബി ശ്രീകാന്തും എച്ച്.എസ്.പ്രണോയിയും പരസ്പരം ഏറ്റുമുട്ടും.

Top