അവസാന നിമിഷം പിഴച്ചെങ്കിലും ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി സിന്ധുവിന്റെ മടക്കം; കോടിക്കണക്കിനു പേരുടെ കൈയടി സ്വര്‍ണ്ണത്തിനേക്കാള്‍ വലുത്

PV-Sindhu1

റിയോ ഡി ജനീറോ: അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, കാണികള്‍ കണ്ണുംനട്ട് ഇരുന്നു. ഒടുവില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് പിഴച്ചു. എങ്കിലും സിന്ധു ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയാണ് മടങ്ങിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയെങ്കിലും സ്വര്‍ണ്ണത്തിനേക്കാള്‍ വലുതായിരുന്നു കോടിക്കണക്കിന് ജനങ്ങളുടെ കൈയടിയും പ്രാര്‍ത്ഥനയും.

സ്‌പെയിനിന്റെ കരോലിന്‍ മാരിനാണ് ഇത്തവണയും സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഒന്നാം ഗെയിമിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. എന്നാല്‍ പിന്നീട് കരോലിന്‍ മാരിന്‍ ലീഡെടുത്തു. 6ല്‍ നിന്ന് വേഗം മുന്നേറാന്‍ സിന്ധുവിന് കഴിഞ്ഞില്ല. എന്നാല്‍ വളരെ വേഗം ലീഡ് ഉയര്‍ത്താന്‍ മാരിന് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 6: 12 എന്ന നിലയില്‍ പിന്നിലായിരുന്നു സിന്ധു. ഇവിടെനിന്ന് 9 ആക്കി സ്‌കോര്‍ ഉയര്‍ത്താന്‍ സിന്ധുവിന് കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ തിരുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. ഗ്യാലറിയില്‍ തിങ്ങി നിറഞ്ഞ ഇന്ത്യന്‍ ആരാധകര്‍ പിവി സിന്ധുവിന് മികച്ച പിന്തുണ നല്‍കി. 12: 15 എന്ന നിലയിലായിരുന്നു ഒരുഘട്ടത്തില്‍ മാരിന്റെ ലീഡ്. ഇത് 13: 15 ആയി സിന്ധു കുറച്ചു. ഇത് തൊട്ടുപിന്നാലെ 15: 16 ആയി. മാരിന്‍ വരുത്തിയ പിഴവാണ് സിന്ധുവിന് ഗുണകരമായത്.

sindhu

ഏറെ നേരം നീണ്ട കളിക്കൊടുവില്‍ പോയിന്റ് നേടാന്‍ സിന്ധുവിനായി. സ്‌കോര്‍ 16 -17. അവസാന നിമിഷത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒറ്റ പോയിന്റിന്റെ ലീഡില്‍ നിന്നും ഒപ്പത്തിനൊപ്പം മുന്നേറാന്‍ സിന്ധുവിനായി. സ്‌കോര്‍ 19 -19. പിന്നീട് തുടരെ രണ്ട് പോയിന്റുകള്‍ നേടിയാണ് സിന്ധു ആദ്യ ഗെയിം നേടിയത്.

രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ സിന്ധുവിന് മുന്നേറാനായില്ല. 0 -4 ആയിരുന്നു ഒരുഘട്ടത്തില്‍ മാരിന്റെ ലീഡ്. ഇവിടെ നിന്ന് 8 :2 ലേക്ക് കളി മാറി. രണ്ടാം ഗെയിമില്‍ ആക്രമണോത്സുകമായ കളിയാണ് മാരിന്‍ പുറത്തെടുത്തത്. തുടര്‍ച്ചയായ വീഴ്ചകള്‍ മൂലം സിന്ധുവിന് കാര്യമായി മുന്നേറാനായില്ല. ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11: 2 ആയിരുന്നു മാരിന്റെ ലീഡ്.

ഇടവേളയ്ക്ക് ശേഷം ആദ്യം സിന്ധു സ്‌കോര്‍ ചെയ്തു. സ്‌കോര്‍ 4: 11. മാരിന്‍ മൂന്ന് പോയിന്റ് ലീഡ് ഉയര്‍ത്തിയപ്പോള്‍ സിന്ധുവും ഒപ്പം വന്നു. സ്‌കോര്‍ 15: 7. പിന്നീട് ഇരുവരും സ്‌കോര്‍ ഉയര്‍ത്തി. 12 -19. എന്നാല്‍ അടുത്തടുത്ത പോയിന്റ് നേടി കരോലിന മാരിന്‍ ഗെയിം ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍ 21: 12.
മൂന്നാം ഗെയിമില്‍ ആദ്യം നേടിയ ലീഡ് മാരിന്‍ നിലനിര്‍ത്തി. എന്നാല്‍ സിന്ധുവും പിന്നാലെ പോയിന്റ് ഉയര്‍ത്തി. സ്‌കോര്‍ 4 :8. അടുത്തടുത്ത പോയിന്റുകല്‍ നേടി സിന്ധു മാരിന് പിന്നാലെയെത്തി. സ്‌കോര്‍ 8: 9. അടുത്ത പോയിന്റ് നേടി മാരില്‍ ലീഡ് ഉയര്‍ത്തി. സ്‌കോര്‍ 8 -10. ആവേശകരമായ റാലിക്കൊടുവില്‍ സിന്ധു മാരിന് ഒപ്പമെത്തി. സ്‌കോര്‍ 10:10.

ഒപ്പത്തിനൊപ്പം നിന്ന സ്‌കോറില്‍ നിന്ന് മാരിന്‍ ആദ്യ പോയിന്റ് നേടി. സ്‌കോര്‍ 10: 11. സിന്ധുവിന്റെ കോര്‍ട്ടിലെ ലൈനില്‍ വീണ കോര്‍ക്ക് റീപ്ലേയില്‍ മാരിന് അനുകൂലമായി. 14- 11. പിന്നാലെ സ്‌കോര്‍ 13 -16 ആയി. അവസാന നിമിഷം ഉയര്‍ത്തിയ ലീഡ് മാരിനെ തുണച്ചു. ഒടുവില്‍ മൂന്നാം ഗെയിം അവസാനിക്കുമ്പോള്‍ സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു.

Top