റിയോ ഒളിമ്പിക്‌സ്; മാധ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ വെടിവെപ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

fire

റിയോ ഡി ജനീറോ: മാധ്യപ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ അജ്ഞാതരുടെ വെടിവെപ്പ്. റിയോ ഒളിമ്പിക്‌സ് റിപ്പോര്‍ട്ട് ചെയ്യാന്‍ റിയോ ഡി ജനീറോയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബസിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചാണ് രണ്ടുപേര്‍ക്കു പരുക്കേറ്റത്. വെടിവച്ചത് ആരാണെന്നു വ്യക്തമല്ല. ബാസ്‌കറ്റ് ബോള്‍ മല്‍സരം നടക്കുന്ന വേദിയില്‍നിന്നും പ്രദാനവേദിയിലേക്ക് മാധ്യമപ്രവര്‍ത്തകരുമായി വരികയായിരുന്ന ബസാണ് ആക്രമിക്കപ്പെട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ബസില്‍ ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല. ഒളിംപിക്‌സ് മല്‍സരങ്ങള്‍ നടക്കുന്ന റിയോയുടെ തെരുവുകളില്‍ അക്രമങ്ങള്‍ പതിവായിരിക്കുകയാണ്.

Top