പിവി സിന്ധു ജപ്പാന്റെ അകനെ യാമഗുചിയെ കീഴടക്കി..

ഇന്ത്യയുടെ പിവി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ കലാശപ്പോരിലേക്ക് മുന്നേറി. രണ്ട് തവണ ഒളിംപിക്‌സ് മെഡല്‍ നേടിയ സിന്ധു സെമിയില്‍ ജപ്പാന്റെ അകനെ യാമഗുചിയെ കീഴടക്കിയാണ് കലാശപ്പോരിന് ബര്‍ത്ത് ഉറപ്പിച്ചത്. മൂന്ന് സെറ്റ് പോരാട്ടത്തില്‍ രണ്ടാം സെറ്റ് കൈവിട്ടെങ്കിലും ഒന്നും മൂന്നും സെറ്റുകള്‍ ആധികാരികമായി നേടിയാണ് സിന്ധുവിന്റെ മുന്നേറ്റം.

സ്‌കോര്‍: 21-15, 15-21, 21-19. നാളെ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയന്‍ താരം ആന്‍ സിയെങാണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ തായ്‌ലന്‍ഡിന്റെ പോന്‍പവീ ചോചുവോങിനെ കീഴടക്കിയാണ് ദക്ഷിണ കൊറിയന്‍ താരം ഫൈനലിലേക്ക് മുന്നേറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top