ഒരു ചിത്രശലഭത്തെ പോലെ അതിമനോഹരി ആയാണ് കാനിലെ റെഡ് കാര്‍പറ്റില്‍ ബോളിവുഡ് നടി ഐശ്വര്യ റായ് പാറിപ്പറന്നത്. ബട്ടര്‍ഫ്‌ളൈ മോഡല്‍ ഗൗണ്‍ ധരിച്ചെത്തിയ താരം ആരാധകരെ ഞെട്ടിച്ചു. 3,000 മണിക്കൂറുകള്‍ എടുത്താണ് ഐശ്വര്യയുടെ ഗൗണ്‍ തയ്യാറാക്കിയതെന്ന് ഫാഷന്‍ ഡിസൈനര്‍ മൈക്കിള്‍ ചിങ്കോ വെളിപ്പെടുത്തി.
ഒരു ശലഭത്തിന്റെ രൂപാന്തരവുമായി ബന്ധപ്പെട്ട ദുര്‍ഗ്രാഹ്യമായ സ്വപ്നത്തിന്റെ പ്രതിഫലനമായാണ് ഈ ഗൗണ്‍ രൂപകല്പന ചെയ്തതെന്ന് മൈക്കിള്‍ പറയുന്നു. ഗൗണിനോട് ചേര്‍ന്നുള്ള 20 അടി ട്രെയിന്‍ ചിത്രശലഭപ്പുഴുവില്‍ നിന്നും ഉയര്‍ന്നുവരുന്ന ചിത്രശലഭത്തിനെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും മൈക്കിള്‍ പറയുന്നുണ്ട്.
ഐശ്വര്യയും അവരുടെ ടീമുമായി ചേര്‍ന്ന് സരോസ്‌കി സ്‌റ്റൈലിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ആഷിന്റെ ശരീരത്തോട് ചേര്‍ന്ന നില്‍ക്കുന്ന രീതിയില്‍ ചെറിയ ചില രൂപമാറ്റങ്ങള്‍ വരുത്താനും താന്‍ ശ്രമിച്ചുവെന്ന് മൈക്കിള്‍ പറഞ്ഞു. സ്വീറ്റ്ഹാര്‍ട്ട് നെക്ക്‌ലൈനോടുകൂടി തയ്യാറാക്കിയ ഗൗണ്‍ ഐശ്വര്യയുടെ ശരീരഭംഗി എടുത്തുകാണിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരുന്നത്.
ഐശ്വര്യയുടെ സ്‌റ്റൈല്‍ യഥാര്‍ത്ഥത്തില്‍ ശാക്തീകരിക്കുന്ന ഒന്നാണ്. ഫാഷനെ ആത്മവിശ്വാസം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് അവര്‍ ഉപയോഗിക്കുന്നത്. അത് സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുക മാത്രമല്ല പ്രചോദനം നല്‍കുക കൂടി ചെയ്യുന്നതാണ്. അവളുടെ നിത്യഹരിത ശൈലി എത്ര വശ്യമായാണ് തിളങ്ങുന്നത്. അതുമാത്രമല്ല അവര്‍ക്ക് ശരീരത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്, അവളെ നിര്‍വചിക്കുന്ന ആ ഘടകങ്ങളെ വസ്ത്രധാരണത്തിലൂടെ എങ്ങനെ ശ്രദ്ധേയമാക്കാം എന്നും അവര്‍ക്ക് കൃത്യമായി അറിയാം.’ ഐശ്വര്യയെ മൈക്കിള്‍ വിലമതിക്കുന്നതിന് കാരണങ്ങള്‍ ഇതൊക്കെയാണ്.