ഹാന്‍ഡ്ബാഗ് പരിശോധിച്ചാല്‍ എന്തൊക്കെ കാണും; ഐശ്വര്യ റായി വെളിപ്പെടുത്തുന്നു

മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായി ഐശ്വര്യ റായ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ ചേരുന്നത് അടുത്തിടെയാണ്. ഇതിന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു ഐശ്വര്യ. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുക എന്നത് ഒരാളുടെ ജനപ്രിയതയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയുമെല്ലാം പ്രതിഫലനമായാണ് ആളുകള്‍ കണക്കാക്കുന്നതെന്ന് ഐശ്വര്യ പറയുന്നു.

കോണ്ടെ നാസ്റ്റ് ട്രാവെലര്‍ ഇന്ത്യ മാഗസിന്റെ 50-ാം ലക്കത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ. മാഗസിന്റെ കവര്‍ ചിത്രവും ഐശ്വര്യ തന്നെയാണ്. പിന്നീട് എന്തുകൊണ്ടാണ് പെട്ടെന്നൊരു ദിവസം ഐശ്വര്യ സോഷ്യല്‍ മീഡിയയിലേക്ക് വന്നതെന്നുള്ള ചോദ്യത്തിനും മറുപടിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ അഭ്യുദയകാംക്ഷികളുടെ ക്ഷമയും പ്രചോദനവും നിരന്തരമായ ആവശ്യവും കണക്കിലെടുത്തായിരുന്നു അത്. അതായത്, ലോകം അങ്ങനെയാണ്. അതെനിക്ക് മനസിലാകുന്നുണ്ട്. ഞാന്‍ കുറേ കാലം വിട്ടു നിന്നു, കാരണം അല്ലെങ്കില്‍ അതൊരു ബിസിനസായി മാറും. എല്ലാവര്‍ക്കും അക്കങ്ങളാണ് വേണ്ടത്. നിങ്ങളുടെ ജനപ്രീതിയുടേയും സമൂഹത്തിലെ സ്ഥാനത്തിന്റേയും പ്രതിഫലനമായി ആളുകള്‍ അതിനെ കാണുന്നു. ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങളെല്ലാം ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറില്ല. കാരണം അത് പിന്നെ ഒരു ജോലിയായി മാറും.

NICE, FRANCE - MAY 24:  Aishwarya Rai is seen arriving in Nice for the 67th Annual Cannes Film Festival on May 24, 2014 in Nice, France.  (Photo by Jacopo Raule/GC Images,)

നിങ്ങളുടെ ശ്രദ്ധ സ്ഥിരമായി അതിലേക്ക് വഴിതിരിയും. അതില്‍ പോസ്റ്റ് ചെയ്ത ശേഷമുണ്ടാകുന്ന റിസല്‍ട്ടിനെക്കുറിച്ചായിരിക്കും ചിന്ത, മറിച്ച് യഥാര്‍ത്ഥ അനുഭവത്തെക്കുറിച്ചായിരിക്കില്ല. എനിക്ക് എന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കാനാണ് താത്പര്യം, ഐശ്വര്യ പറയുന്നു. ആരാധ്യ ജനിച്ചതിനു ശേഷം നടത്തുന്ന യാത്രകള്‍ പോലും മകളുടെ ഇഷ്ടത്തിനാണെന്ന് ഐശ്വര്യ പറയുന്നു. എനിക്കും അഭിഷേകിനും എവിടെ പോകാനും സന്തോഷമാണ്. എന്നാല്‍ ആരാധ്യ ജനിച്ചതിനു ശേഷം ബീച്ചുകളിലേക്കുള്ള യാത്രകള്‍ കൂടിയിട്ടുണ്ട്, ഐശ്വര്യ പറയുന്നു. യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ബാഗില്‍ കൊണ്ടു നടക്കുന്നതെന്തെന്ന ചോദ്യത്തിന് വളരെ രസകരമായിരുന്നു ഐശ്വര്യയുടെ മറുപടി. അയ്യോ അത് ചോദിക്കരുത്! അഭിഷേക് എപ്പോഴും പറഞ്ഞ് ചിരിക്കും എന്റെ ബാഗ് മേരി പോപ്പിന്‍സ് ബാഗാണെന്ന്.

ആരാധ്യ ജനിക്കുന്നതിന് മുമ്പും അങ്ങനെ തന്നെയായിരുന്നു. നിങ്ങള്‍ക്ക് എന്തു വേണോ അതെല്ലാം അതില്‍ കിട്ടും. നിങ്ങള്‍ക്ക് ചിന്തിക്കാവുന്നതെല്ലാം ആ ബാഗില്‍ ഉണ്ടാകും, ഐശ്വര്യ പറയുന്നു. നിരവധി പരിചാരകരും ആയമാരുമൊക്കെ ഉണ്ടായിട്ടും ആരാധ്യയുടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഐശ്വര്യ, പലപ്പോഴും ഭര്‍ത്താവ് അഭിഷേകിനെ പോലും അത്ഭുതപ്പെടുത്തുന്നു. എല്ലാം ചെയ്യുന്ന ഒരു അത്ഭുത സ്ത്രീ എന്നാണ് മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പില്‍ അഭിഷേക് ഐശ്വര്യയെ വിശേഷിപ്പിച്ചത്. ഐശ്വര്യ റായ് ഒരു ഒബ്‌സസീവ് മദര്‍ ആണെന്ന് മുന്‍പ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിവാര മുഖാമുഖം പരിപാടിയായ ഐഡിയ എക്‌സ്‌ചേഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവേ ജയാ ബച്ചനും അഭിപ്രായപ്പെട്ടിരുന്നു. മരുമകള്‍ ഐശ്വര്യ റായ് ഒരു മുഴുവന്‍ സമയ സിനിമാ ജീവിതം ചെയ്യുന്നുണ്ട് എന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു ജയ ബച്ചന്റെ ഈ പ്രതികരണം.

” ഐശ്വര്യ ഒരു ഒബ്‌സസീവ് മദര്‍ ആണ്. ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും അവള്‍ക്കു തന്നെ ചെയ്യണം. അതുകൊണ്ട് ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ മാത്രമേ ചെയ്യുന്നുള്ളൂ. ഐശ്വര്യ മാത്രമല്ല, ഈ തലമുറയില്‍ പെട്ട എല്ലാ അമ്മമാരും ഇങ്ങനെ ഒബ്‌സസീവ് ആണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.” – ജയ ബച്ചന്‍ പറഞ്ഞു.

Top