മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയാണ് ‘ഐഷു’ എന്ന ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല സിനിമയില്‍ നടി അണിയാറുള്ള വസ്ത്രങ്ങളും ആകര്‍ഷണീയമാണ്. ഓരോ സിനിമകളിലും കോസ്റ്റ്യൂസ് വ്യത്യാസപ്പെടുത്താന്‍ നടി ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ നടിയുടെ ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഏഷ്യാവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ നടി ധരിച്ച വസ്ത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയത്. ബോളിവുഡ് നടിയുടെ ലുക്കിലുള്ള ഐശ്വര്യുയുടെ ചിത്രങ്ങള്‍ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഒരുപാട് പേര് നടിയുടെ ലുക്കിനെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഞങ്ങളുടെ ഐഷു ഇങ്ങനെയല്ലെന്നും ഇത്തരം വേഷങ്ങളില്‍ കാണാന്‍ ഇഷ്ടമല്ലെന്നുമായിരുന്നു കൂടുതല്‍ കമന്റുകള്‍. ഐശ്വര്യയ്ക്ക് ബോളിവുഡിലും അഭിനയിക്കാം എന്നു തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു നടി ചിത്രങ്ങള്‍ പങ്കുവച്ചത്.
ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി;ഞങ്ങളുടെ ഐഷു അല്ലെന്ന് ആരാധകര്‍
Tags: aiswarya lekshmi