ഒറീസയിലെ ബിജെപിയുടെ പ്രഖ്യാപനം ദിവാസ്വപ്‌നമാണെന്ന് മലപ്പുറം തെളിയിച്ചു; എ കെ ആന്റണി

ന്യൂഡല്‍ഹി: മലപ്പുറം തെരഞ്ഞടുപ്പു ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരായുള്ള വിധിയെഴുത്താണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. ഒറീസയില്‍ ചേര്‍ന്ന ബിജെപി ദേശീയ സമ്മേളനം എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയുണ്ടാകുമെന്നും കേരളം കൂടുതല്‍ ശ്രദ്ധിക്കാന്‍ പോകുകയാണെന്നുമാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒറീസയിലെ പ്രഖ്യാപനം ദിവാസ്വപ്നമാണെന്ന് മലപ്പുറം തെളിയിച്ചിരിക്കുകയാണ്. ബിജെപി കേരളത്തില്‍ വേരുറപ്പിക്കാന്‍ പോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മലപ്പുറമെന്നും ആന്റണി പറഞ്ഞു.

യുഡിഎഫിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പ് കാണിച്ചുതന്നതെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. സാക്ഷര കേരളത്തില്‍ ബിജെപിക്ക് പ്രസക്തിയില്ലെന്ന് മലപ്പുറം വിജയത്തിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണെന്നും ബിജെപിയെ ജനം തള്ളിക്കളഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40,000 വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായിരിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1,71,038 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വിജയിച്ചത്. അതേസമയം, 2014ല്‍ ഇ.അഹമ്മദിന് ലഭിച്ച 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് തന്നെയാണ് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി ഫൈസലിന് 34,4287 വോട്ടുകള്‍ ലഭിച്ചു.

തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീപ്രകാശിന് ഇത്തവണ ലഭിച്ചത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം, വേങ്ങര, മഞ്ചേരി എന്നിവിടങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു. അതേസമയം, യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൂടുകയും ചെയ്തു.

Top