വരാൻപോകുന്നത് ഭയാനകമായ സാമ്പത്തിക തകർച്ച!!രാജ്യത്തെ ഞെട്ടിക്കുന്ന പ്രക്ഷോഭത്തിനായി കോൺഗ്രസെന്ന് എ.കെ ആന്‍റണി

തിരുവനന്തപുരം : രാജ്യം ഞെട്ടുന്ന പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു .രാജ്യം കാണാൻ പോകുന്നത് പ്രക്ഷോഭത്തിന്റെ നാളുകൾ ആയിരിക്കും. രാജ്യത്ത് വരാൻപോകുന്നത് ഭയാനകമായ സാമ്പത്തിക തകർച്ചയാണ്. കേന്ദ്ര സർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആർ.സി.ഇ.പി. കരാറിൽ നിന്ന് മോദി സർക്കാർ പിൻമാറിയത് കോൺഗ്രസ് നിലപാട് മൂലമെന്നും എ.കെ.ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.


ആർ.സി.ഇ.പി കരാറിനെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഉണ്ടായിരുന്നില്ലെങ്കിൽ, ചൈനീസ് ഉത്പന്നങ്ങളുടെ ഡമ്പിങ് ഗ്രൗണ്ട് ആയി രാജ്യം മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണത്തിനെതിരെ കോൺഗ്രസ്‌ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യഘട്ട സമരത്തിന് സമാപനം കുറിക്കുന്ന മഹാറാലി, ഡൽഹിയിൽ സംഘടിപ്പിക്കുമെന്നും എ.കെ ആന്‍റണി പറഞ്ഞു.

Top