നേതാക്കളുടെ പടലപ്പിണക്കം ;കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്നു: ആന്റണിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് കെ.പി.സി.സി വിശാല എക്‌സിക്യൂട്ടീവില്‍ ആന്റണി ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്.നേതാക്കള്‍ തമ്മില്‍ പിണങ്ങിനിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കും. പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. പാര്‍ട്ടി വിട്ടുപോയാല്‍ നേതാക്കള്‍ ഒന്നുമല്ലാതാകും. കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ചോദ്യം ചെയ്യാനുള്ള ആര്‍ജവം നഷ്ടമാകുന്നു. പ്രസ്താവന നടത്തുന്ന വെറും സംഘടനയായി അവര്‍ മാറിതെന്നും ആന്റണി വിമര്‍ശിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടി സാന്നിധ്യത്തിലാണ് ആന്റണിയുടെ വിമര്‍ശനം. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്. എന്നാല്‍ ആന്റണിയുടെ വിമര്‍ശനത്തോട് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി.സി.സി വിശാല എക്‌സിക്യുട്ടീവ് ചേര്‍ന്നത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്ന രാഷ്ട്രീയകാര്യ സമിതിയുടെ റിപ്പോര്‍ട്ട് അടക്കമുള്ള സംഘടനാവിഷയങ്ങള്‍ യോഗത്തില്‍ പരിഗണിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കും വിശാല എക്‌സിക്യൂട്ടീവ് ജനറല്‍ ബോഡിയില്‍ തീരുമാനമുണ്ടാകും.സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ കൂടുതൽ പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകാനുമാണ് കെ.പി.സി.സി വിശാല എക്സിക്യുട്ടീവ് ജനറൽ ബോഡി ഇന്നു ചേർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top