കൊച്ചി: പിണറായി സർക്കാർ ചരിത്രത്തിൽ തെളിഞ്ഞു നിൽക്കാൻ പോകുന്നു .ഒരു മന്ത്രിസഭയിലെ ഒരേ മന്ത്രി രണ്ടാമ തവണയും സ്ത്രീ വിഷയത്തിൽ രാജി വെക്കാൻ സാധ്യത .അതും സ്ത്രീ സുരക്ഷയിൽ ഊറ്റം കൊള്ളുന്ന ഒരു സർക്കാറിലെ ഒരു മന്ത്രി തന്നെ ഫോൺ സെക്സ് ട്രാപ്പിൽ കുടുങ്ങി രണ്ടാം വട്ടവും രാജിയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ .പിണറായി സർക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കാര്യങ്ങൾ മന്ത്രിയുടെ രണ്ടാം വീഴ്ച്ചയിലേക്ക് നിങ്ങുന്നു. മന്ത്രിയേ വെറുതേ വിട്ട കീഴ് കോടതി വിധി റദ്ദ് ചെയ്യാൻ കരുക്കൾ നീക്കുന്നത് അഡ്വ. വെഞ്ഞാറമൂട് എം സിയാദ്. ഹണി ട്രാപ്പ് കേസിൽ യുവതിയും മന്ത്രി എ.കെ ശശീന്ദനുമായി കേസ് ഒത്തു തീർത്തതിനെതിരേ കേസിലെ പ്രതികളായ മംഗളം ചാനൽ ജീവനക്കാർ ഹൈക്കോടതിയിലേക്ക്. കേസിലേ ഒരു പ്രതിയായിരുന്നു ഹണി ട്രാപ്പിലേ യുവതി. യുവതി നല്കിയ പരാതിയിൽ എ.കെ ശശീന്ദ്രനെതിരേ കേസ് എടുത്തിരുന്നു. ഈ കേസ് പിന്നീട് യുവതിയും മന്ത്രിയുമായി ഒത്തു തീർക്കുകയായിരുന്നു. തുടർന്നാണ് എ.കെ ശശീന്ദ്രൻ മന്ത്രിയയി വീണ്ടും തിരിച്ചെത്തിയത്.
മന്ത്രിയേ ചതിച്ചു എന്നും ഫോൺ ചോർത്തി എന്നും ആരോപിച്ചുള്ള കേസിൽ 9പേരാണ് പ്രതികൾ. എല്ലാവരും മംഗളം ചാനൽ ജീവനക്കാർ. ഈ കേസ് ഇപ്പോഴും നിലവിൽ ഉണ്ട്. ഇതിൽ 5പേർ ആഴ്ച്ചകളോളം ജയിലിൽ കിടന്നതാണ്. ഈ കേസിൽ പ്രതിയാണ് ഹണി ട്രാപ്പ് നടത്തിയ യുവതിയും. എന്നാൽ വളരെ നാടകീയമായി മറ്റ് പ്രതികളേ ഒഴിവാക്കി ഹണി ട്രാപ്പ് യുവതിയും മന്ത്രിയും തമ്മിൽ കേസ് ഒത്തു തീർത്തു. യുവതി തന്നെ പീഢിപ്പിച്ചു എന്ന് നല്കിയ കേസും മറ്റ് പ്രതികൾ അറിയാതെ പിൻ വലിച്ചു.
ഇത് ചോദ്യം ചെയ്ത് നിലവിൽ മഹേശ്വരി എന്നവർ ഹൈക്കോടതിയിൽ ഒരു ഹരജി നല്കിയിട്ടുണ്ട്. ഇതിൽ കക്ഷി ചേർന്ന് കീഴ്ക്കോടതി വിധി റദ്ദാക്കാനാണ് ഹൈക്കോടതിയിൽ മംഗളം ചാനൽ ജീവനക്കാരും ഹാജരാകുന്നത്. തന്റെ കക്ഷികൾ അറിയാതെ മന്ത്രിക്കെതിരായ കേസ് പിൻ വലിച്ചത് നിയമ വിരുദ്ധമാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വെഞ്ഞാറമൂട് എം.സിയാദ് ഡെയിലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു. എന്റെ കക്ഷികൾ 2 ആഴ്ച്ചയോളം ജയിൽ വാസം അനുഭവിച്ചതാണ്. ഇരയും വേട്ടക്കാരനും തമ്മിൽ കേസ് ഒത്തു തീരുമ്പോൾ കേസിലേ ബാക്കി പ്രതികളേ അത് ബാധിക്കും. അവർക്കാണ് അതിന്റെ ബുദ്ധിമുട്ടുകൾ. കേസിലേ എല്ലാ പ്രതികളേയും അറിയിക്കാതെ കീഴ് കോടതിക്ക് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ അധികാരമില്ല എന്നും അഡ്വ. സിയാദ് പറഞ്ഞു. സമൂഹത്തോടും ഒരു സ്ത്രീയോടും ക്രൂരത പ്രവർത്തിച്ചയാൾക്ക് എങ്ങിനെ വീണ്ടും മന്ത്രി സ്ഥാനം ലഭിച്ചു?. ഇത് കേരളത്തിനും നിയമ വ്യവസ്ഥക്കും കളങ്കവും അപമാനവുമാണ് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ നീക്കം കൂടുതൽ തെളിവുകൾ മന്ത്രി ശശീന്ദ്രനെതിരായി കോടതിയിൽ എത്തും എന്ന് തന്നെയാണ് സൂചന .പിണറായി സർക്കാരിനെ താഴ വീഴ്‌ത്തുന്ന വൻ തെളിവുകൾ പുറത്തുവരുമെന്ന് മുൻപ് മംഗളത്തിലെ സ്റ്റാഫിൽ നിന്നും സൂചനകൾ പുറത്തുവന്നിരുന്നു .കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വന്‍ വാര്‍ത്തയുമായി മംഗളം തിരിച്ചുവരുമെന്ന് ചാനല്‍ ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് പോസ്റ്റിട്ടിരുന്നു . പിണറായി വിജനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചെഴുതിയ ഫേയ്‌സ് ബുക്ക് പോസ്റ്റിലാണ് വരാന്‍ പോകുന്ന വാര്‍ത്തയെ കുറിച്ച് സൂചന നല്‍കുന്നത്.ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളത്തിനോട് സര്‍ക്കാര്‍ കാട്ടിയത് അനീതിയാണെന്നാണ് പ്രദീപ് പറയുന്നത്. ഇന്ന് ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഈ പരാതി പിണറായിയുടെ പേലീസിന് നല്‍കിയട്ടും നടപടി ഉണ്ടായില്ല.
‘പിണറായി വിജയന്‍,, ശശീന്ദ്രന്‍ വിഷയത്തില്‍ താങ്കള്‍ കുടപിടിച്ചത് ”അധര്‍മ്മത്തിന്റെ” പക്ഷത്തായിരുന്നു. അതിന് അസൂയയുടെ അപ്പോസ്തലന്‍മാരായ മറ്റ് ”മാധ്യമ ഹിജഡകളെയും” താങ്കളുടെ രാഷ്ട്രീയം ദുരുപയോഗം ചെയ്തു. ശശീന്ദ്രന്‍ വിഷയത്തില്‍ ചരിത്രം താങ്കളെ അങ്ങനെ വിലയിരുത്താതിരിക്കട്ടേ… എന്ന് പറഞ്ഞവസാനിപ്പിക്കുന്ന ഫേയസ് ബുക്ക് കുറിപ്പിലാണ് രാഷ്ട്രീയ കേരളം നിശ്ചലമാകുന്ന വാര്‍ത്ത മംഗളം പുറത്ത് വിടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.