ട്രാപ്പിലാക്കിയ “സുന്ദരിക്കുട്ടിയെ” തിരിച്ചറിഞ്ഞു ! രണ്ട് മന്ത്രിമാരും ഒരു സി.പി.എം എം.എല്‍.എയും ഫോണ്‍ കെണിയില്‍ കുടുങ്ങി

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് പിഎസ് ആന്റണി അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷനാണ് വിവാദ സംഭവം അന്വേഷിക്കുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചത്.

അതേസമയം മന്ത്രിയെ ട്രാപ്പിലാക്കിയ “സുന്ദരിക്കുട്ടിയെ” തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്; യുവതി കേരളത്തിന്‌ പുറത്തേക്ക് കടന്നതായി സൂചന പുറത്തു വന്നിരുന്നു. സംഭവത്തിനു പിന്നില്‍ മാസങ്ങള്‍ നീണ്ട ഗൂണ്ടാലോചനയുണ്ടെന്നതിന്റെ തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു കഴിഞ്ഞതായി കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക ചുവയോടെ ഫോണില്‍ സംസാരിച്ച്‌ ശശീന്ദ്രനെ കുടുക്കാന്‍ മാസങ്ങളായി യുവതിയെ ചാനല്‍ നിയോഗിച്ചിരിക്കുകയായിരുന്നു. ഈ യുവതി നിരന്തരം മന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു. മന്ത്രിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ പൂര്‍ണവിവരങ്ങളും ചിത്രങ്ങളും ആഭ്യന്തരവകുപ്പിന്റെ കൈവശമുണ്ട്. വിവാദമായതോടെ യുവതിയെ കേരളത്തിന് പുറത്തേക്ക് കടത്തിയതായും ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു. മന്ത്രിയുടെ ഫോണിലേക്ക് വിളി വന്ന നമ്ബര്‍ പിടിച്ചെടുത്ത് ഇന്റലിജന്‍സാണ് വിളിച്ചയാളെ കണ്ടെത്തിയത്. കൂടുതല്‍ തവണയും മന്ത്രിയുടെ ഫോണിലേക്ക് അങ്ങോട്ടുള്ള വിളികളായിരുന്നു.ak-saseendran-honey-trap

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയെക്കുറിച്ച്‌ ഗതാഗതമന്ത്രിയുടെ പ്രതികരണം തേടിയെത്തിയ വാര്‍ത്താസംഘത്തില്‍ യുവതിയെ ഉള്‍പ്പെടുത്തുകയും അതുവഴി മന്ത്രിയുമായി അടുപ്പമുണ്ടാക്കുകയുമായിരുന്നു. സംഭാഷണം തുടര്‍ച്ചയായി റെക്കാഡ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗോവയിലെത്തിയപ്പോഴത്തെ സംഭാഷണമാണ് എഡിറ്റ് ചെയ്ത് പുറത്തുവിട്ടത്. പരാതി നല്‍കാനെത്തിയപ്പോള്‍ ഫോണ്‍നമ്ബര്‍ കൈക്കലാക്കി ലൈംഗിക ചുവയോടെ വിളിക്കുകയായിരുന്നുവെന്ന വാദം ഇന്റലിജന്‍സ് തള്ളിക്കളയുന്നു. മറ്റൊരു ചാനലില്‍ അപ്രധാന ചുമതലയിലുണ്ടായിരുന്ന യുവതിയെ ഈ ദൗത്യം മുന്നില്‍കണ്ട് ചാനല്‍ റിക്രൂട്ട് ചെയ്യുകയായിരുന്നു. ശശീന്ദ്രന്‍ ഉപയോഗിച്ചിരുന്ന ഔദ്യോഗിക നമ്ബര്‍ സര്‍ക്കാരിന്റെ പേരിലുള്ള ബി.എസ്.എന്‍.എല്‍ കണക്ഷനാണ്. ഇതിലേക്കുള്ള വിളികളുടെ പൂര്‍ണവിവരങ്ങള്‍ ഇന്റലിജന്‍സ് ശേഖരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മന്ത്രിമാരും ഒരു സി.പി.എം എം.എല്‍.എയും ഫോണ്‍ കെണിയില്‍ കുടുങ്ങിയതായും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

Top