ഫോൺ ട്രാപ്പിനു പിന്നിലും തോമസ് ചാണ്ടിയോ ?ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി

തിരുവനന്തപുരം: പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി ശശീന്ദ്രനെ രാജി വെപ്പിച്ച ഫോൺ ട്രാപ്പിനു പിന്നിൽ തോമസ് ചാണ്ടി ആണോ ?എകെ ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി മഹാലക്ഷ്മി മുൻ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ വീട്ടിലെ സഹായി എന്നുള്ള തെളിവുകൾ പുറത്തുവരുമ്പോൾ ഉയരുന്ന ന്യായമായ സംശയം ആണിത് . ഇപ്പോള്‍ തോമസ് ചാണ്ടിയുടെ പിഎ ആയ ബിവി ശ്രീകുമാറിന്റെ വീട്ടിൽ കുട്ടികളെ നോക്കുന്ന ജോലിയാണെന്ന് മഹാലക്ഷ്മി എന്നാണ് വിവരം . പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഫോൺവിളി കേസിൽ വിധി പറയാനിരിക്കെയായിരുന്നു മഹാലക്ഷ്മി നാടകീയമായി കേസ് തള്ളരുതെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചത്. ഹർജി തള്ളി, പിന്നാലെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞയുടെ തലേ ദിവസം മഹാലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ അവർ ഇപ്പോൾ താമസിക്കുന്നില്ല. വിലാസം വ്യാജമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരവും നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. മഹാലക്ഷ്മി ഇപ്പോൾ വാടകക്ക് താമസിക്കുന്നത് തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനിൽ. ഇലിപ്പോടുള്ള ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ്. മോട്ടാർ വെഹിക്കൾ ഇൻസ്പെക്ടറായിരുന്ന ശ്രീകുമാർ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ചാണ്ടിയുടെ പി.എ. ആണ് ഇയാള്‍. എന്ന് എഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ വെളിപ്പെടുത്തി അതേസമയം മഹാലക്ഷ്മിയുടെ മകള്‍ ജോലി ശ്രീകുമാറിന്റെ വീട്ടിലാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സംശയം തോന്നിയതോടെ തിരുത്തി. കേസിന് പിന്നിൽ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് അമ്മ പരാതി നൽകിയതെന്നും മകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

Top