എൻ.സി.പിയിലും ശശീന്ദ്രനെതിരെ പടയൊരുക്കം.എ.കെ ശശീന്ദ്രന്‍ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തു.രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം.

കൊച്ചി:മന്ത്രി ഇടപെട്ട പീഡനക്കേസ് രാഷ്ട്രീയ നീക്കങ്ങളിലേക്ക് മാറുകയാണ് .വീണ്ടും ഫോൺവിളി വിവാദത്തോടെ മന്ത്രി എ.കെ ശശീന്ദ്രനെതിരെ നീക്കം കടുപ്പിച്ച് എൻ.സി.പിയിൽ ഒരു വിഭാഗം. മന്ത്രിയുടെ രാജി ആവശ്യപ്പെടാനാണ് തീരുമാനം. ഇന്നുമുതൽ ചേരുന്ന ജില്ലാ കമ്മിറ്റികളിൽ ഈ വിഷയം ചർച്ചയാകും. എ.കെ ശശീന്ദ്രൻ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും മന്ത്രിയാകാൻ ഒരുങ്ങിയപ്പോഴും എൻ.സി.പിയിൽ എതിരഭിപ്രായം ഉയർന്നിരുന്നു. എൻ.സി.പി യുവജന സംഘടനയായ എൻ.വൈ.സി പ്രമേയം പാസാക്കുക പോലും ചെയ്തു.

കുണ്ടറ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ യുക്തിക്ക് നിരക്കാത്തതാണന്ന് എൻ.വൈ.സി പരസ്യമായി പറഞ്ഞു കഴിഞ്ഞു. എൻ.സി.പിയിലെ ചില മുതിർന്ന നേതാക്കൾക്കും ഇതേ അഭിപ്രായമാണ്. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടലെന്ന് പരസ്യമായി പറയുമ്പോഴും മന്ത്രിയുടെ ഫോൺ സംഭാഷണം തെറ്റായ സന്ദേശം നൽകുന്നതാണെന്നും ഈ നേതാക്കൾ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍സിപി നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസുമായ ബന്ധപ്പെട്ട് രാഷ്ട്രീയ നീക്കങ്ങളും സജീവമാവുന്നു. എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന ആരോപണം മേഖലയിലെ പ്രാദേശിക തര്‍ക്കത്തിന്റെ ഫലമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം ഉള്‍പ്പെടെ പരിശോധിക്കാന്‍ എന്‍സിപി കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍, പരാതിക്കാരിയായ യുവതി എന്‍സിപി കമ്മീഷന് മൊഴി നല്‍കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അംഗവുമായ യുവതി എന്‍സിപി കമ്മീഷനോട് സഹകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അംഗമായതിനാല്‍ കമ്മീഷന് മുന്നില്‍ പോകേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് അനുസരിച്ച യുവതി വീട്ടില്‍ നിന്നും മാറുകയും ചെയ്തിട്ടുണ്ട്.


സ്വന്തം നേതാവിനെ രക്ഷിച്ചെടുക്കാനാണ് എന്‍സിപി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിന് മുന്നിലെത്തേണ്ട സാഹചര്യം പരാതിക്കാരിയായ ആ പെണ്‍കുട്ടിയ്ക്ക് ഇല്ലെന്നാണ് ബിജെപി നിലപാട്. എന്നാല്‍, എന്‍സിപി പ്രവര്‍ത്തകനായ യുവതിയുടെ അച്ഛനും അമ്മയും കമ്മീഷന് മൊഴിനല്‍കും.

ശശീന്ദ്രന്‍ ഇടപെട്ടെന്ന ആരോപണം ഗൗരവമായാണ് സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സിപിഐഎം കാണുന്നത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിഷയം പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള എകെ ശശീന്ദ്രന്റെ കൂടിക്കാഴ്ചയെന്നുമാണ് വിലയിരുത്തല്‍. രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. തനിക്ക് പറയാനുള്ളത് മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെന്നും മുഖ്യമന്ത്രി അതെല്ലാം കേട്ടു. എന്നാല്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ് എന്നും മന്ത്രി പ്രതികരിച്ചിരുന്നു.

അതേസമയം എകെജി സെന്ററില്‍ സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയേറ്റ് യോഗം സ്വീകരിക്കന്ന നിലപാട് ആയിരിക്കും മന്ത്രിയുടെ ഭാവിയുള്‍പ്പെടെ സ്വീകരിക്കുക. തത്കാലം ശശീന്ദ്രന് പിന്നില്‍ ഉറച്ചുനില്‍ക്കാന്‍ ഇടതുമുന്നണിയില്‍ ഏകദേശ ധാരണ എന്നാണ് വിവരം. മന്ത്രിക്ക് എതിരെ പ്രതിപക്ഷം പ്രക്ഷോഭം ശക്തിപ്പെടുത്താനിരിക്കെ സിപിഐഎം സ്വീകരിക്കുന്ന നിലപാട് എന്‍സിപിക്ക് ഉള്‍പ്പെടെ നിര്‍ണായകമായിരിക്കും.

അതേസമയം, പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ മാത്രമാണ് മന്ത്രി നടത്തിയത് എന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ വാദം. ഈ വാദം ഉയർത്തി എതിർപക്ഷത്തെ നേരിടാനാണ് നീക്കം. ഇതിനിടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ എൻ.സി.പി നിയോഗിച്ച സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ഇന്ന് കൊല്ലത്തെത്തി പരാതിക്കാരുമായി സംസാരിക്കും.

Top