മാണി സി. കാപ്പൻ മന്ത്രിയാകില്ല; ശശീന്ദ്രൻ തുടരും.ടി.പി.പീതാംബരൻ എൻസിപി സംസ്ഥാന അധ്യക്ഷൻ.

മുംബൈ: എ.കെ .ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് എന്‍സിപി നേതൃത്വം. മുതിർന്ന നേതാവ് ടി.പി.പീതാംബരനെ എൻസിപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. മുംബൈയിൽ ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുത്തത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

മന്ത്രിസ്ഥാനത്തേക്ക് മാണി സി. കാപ്പൻ വരുമെന്ന പ്രചാരണങ്ങൾ തള്ളിയാണ് ശശീന്ദ്രൻ തുടരട്ടെ എന്ന് പാർട്ടി തീരുമാനിച്ചത്.പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് എട്ടംഗ കോര്‍ കമ്മിറ്റിയെയും നിയോഗിച്ചു.

Top