മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തം ;പ്രതിഷേധത്തിനിടയിൽ യുവമോർച്ചാ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നു. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സഭയ്ക്കുള്ളിൽ അടിയന്തരപ്രമേയത്തിനുള്ള അനുമതി സ്പീക്കർ നിഷേധിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനേ തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്‌കരിച്ചു.നേരത്തെ സഭ ആരംഭിച്ച സമയം നിയമസഭക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചയുടേയും മഹിളാ മോർച്ചയുടേയും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രതിഷേധത്തിനിടയിൽ യുവമോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ പുറത്ത് വച്ച് ഏറ്റുട്ടിയത് നിയമസഭാ പരിസരത്തെ യുദ്ധക്കളമാക്കി. പ്രതിഷേധക്കാർ ബാരിക്കേഡും മറ്റും തള്ളിമാറ്റാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

നാലു തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും യുവമോർച്ച പ്രവർത്തകർ പിന്മാറാതെ വന്നപ്പോൾ പൊലീസ് കണ്ണീർവാതകം കൂടി പ്രയോഗിച്ചു. തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഏതാനും പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം മന്ത്രിക്കെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പീഡനത്തിന് ഇരയായ യുവതി അറിയിച്ചു. സ്വമേധയാ ആണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും പെൺകുട്ടി പറഞ്ഞു.

Top