എ.കെ ശശീന്ദ്രന് സംരക്ഷണ വലയമൊരുക്കി സിപിഎം .ശശീന്ദ്രനെ ന്യായീകരിച്ച് പി.സി ചാക്കോ.ശശീന്ദ്രനെതിരെ കേസെടുക്കില്ല.രാജി വേണ്ടെന്ന് സിപിഐഎമ്മിൻറെ പിന്തുണയും ധാരണയും

കൊച്ചി:ഫോണ്‍ വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. പീഡന പരാതി പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിട്ടില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ശശീന്ദ്രൻ വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടില്ല. മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചതാണെന്നും മന്ത്രിയോട് രാജി ആവശ്യപ്പെടേണ്ട സാഹചര്യമില്ലെന്നും പി.സി ചാക്കോ വ്യക്തമാക്കി. പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവതിയുടെ പീഡനപരാതി ഒത്തുതീര്‍പ്പിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍ സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണം വലിയ വിവാദമാവുന്നതിനിടെ കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലായെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസെടുത്തേക്കില്ല. കേസെടുത്താല്‍ തന്നെ അത് നിലനില്‍ക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഷയത്തില്‍ എകെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. രാജിവെക്കേണ്ട തരത്തിലുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും പാര്‍ട്ടി വിലയിരുത്തി. അവെയിലബിള്‍ സെക്രട്ടറിയേറ്റിലാണ് വിലയിരുത്തല്‍. അതേസമയം ശശീന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം.

അതേസമയം, മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തി. ഫോണ്‍ വിളി വിവാദത്തില്‍ വീണ്ടും വിശദീകരണം നല്‍കി.ഇന്നലെ എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

Top