മന്ത്രി എകെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തി!!? കേസില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; എകെ ശശീന്ദ്രന്‍ ഫോണ്‍കെണി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മംഗളം ടെലിവിഷന്‍ മാനേജ്‌മെന്റ് പറഞ്ഞത് മുഴുവന്‍ കള്ളമോ? എകെ ശശീന്ദ്രന്‍ പറഞ്ഞത് മുഴുവന്‍ കള്ളമോ? ആരാണ് സത്യം? ആരാണ് കള്ളം? എകെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയത് തന്റെ ഫോണിലേക്കെന്ന് പുതിയ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലുമായി ആലപ്പുഴ സ്വദേശി രമേശ് എന്ന വ്യക്തിയാണ് എത്തിയിരിക്കുന്നത്. രമേശ് ഇതിന്മേല്‍ പരാതിയും നല്‍കിയിരിക്കുകയാണ്.

എകെ ശശീന്ദ്രന്‍ വിളിച്ചത് ഗോവയില്‍ നിന്നാണെന്നും വിളിച്ച ദിവസം 2017 ഫെബ്രുവരി ഒന്നാണെന്നും രമേശ് വെളിപ്പെടുത്തുന്നു. വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് എകെ ശശീന്ദ്രന്‍ വിളിച്ചത്. എകെ ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള അശ്ലീല സംഭാഷണം നടത്തി. മംഗളം ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തത് തന്റെ ഫോണിലേക്ക് വന്ന അശ്ലീല സംഭാഷണമാണ്. പരാതി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പരാതി അട്ടിമറിക്കുന്നതായി സംശയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എകെ ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയ ഫോണ്‍ ഉടമ പരാതിയുമായി രംഗത്തെത്തിയത് കേസിന്റെ ദരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഫോണ്‍ ഉടമയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഹെറാള്‍ഡ് ന്യൂസ് ടിവിയാണ് പുറത്ത് വിട്ടിരിക്കുന്നത്. എകെ ശശീന്ദ്രന്‍ ഫോണ്‍കെണി കേസിലെ പുതിയ വെളിപ്പെടുത്തല്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായിരിക്കുന്നത്. ഹെറാള്‍ഡ് ന്യൂസ് ടിവി ഈ വെളിപ്പെടുത്തല്‍ ഓഡിയോ അഡ്വ വെഞ്ഞാറമൂട് എം സിയാദ് മുഖാന്തരം കേരള ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Top