മന്ത്രി ശശീന്ദ്രനെതിയായ ഹർജി; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി: ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെതിയായ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാൻ ഇടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി വിധി റദാക്കണമെന്ന് ആശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസ് നിലവിലുള്ളപ്പോൾ പെൺകുട്ടിയുടെ പരാതി മാത്രം പരിഗണിച്ചാണ് കേസ് കീഴ്കോടതി റദാക്കിയതെന്നും മഹാലക്ഷ്മി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാലക്ഷ്മിയുടേത് തെറ്റായ വിലാസമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഒരു മാദ്ധ്യമ പ്രവര്‍ത്തകനും സര്‍ക്കാർ അഭിഭാഷകനും അപേക്ഷ നല്‍കി.

Top