ഹെല്‍മറ്റ് നടപ്പാക്കേണ്ടത് ജനങ്ങളുടെ പങ്കാളിത്തത്തോടെ; ജനങ്ങളോടു ഏറ്റുമുട്ടി അത് സാധ്യമാകില്ലെന്ന് എ.കെ ശശീന്ദ്രന്‍

AK-Saseendran

കോഴിക്കോട്: ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്ന നിലപാടിനോട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അതൃപ്തി. ജനങ്ങളോടു ഏറ്റുമുട്ടിയല്ല ഹെല്‍മറ്റ് നിര്‍ബന്ധമാക്കേണ്ടത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന് എ.കെ ശശീന്ദ്രന്‍ പറയുന്നു.

ബോധവത്കരണത്തിലൂടെയാണ് നിയമം നടപ്പാക്കേണ്ടത്. അധികാരം ഉപയോഗിച്ചല്ല ഇത്തരം നിയമങ്ങള്‍ നടപ്പാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി ഇരിക്കുന്ന വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഗതാഗത കമ്മീഷണറുടെ ഉത്തരവ് വന്‍ വിവാദമായിരുന്നു. ഇക്കാര്യത്തിലാണ് മന്ത്രി ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ വകുപ്പിനുള്ളില്‍ തന്നെ വിവാദം പുകഞ്ഞിരുന്നു.

Top