വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തി; രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ.

കോട്ടയം :ഇടുക്കിയില്‍ വനം വകുപ്പ് ജീവനക്കാര്‍ ഏലം കര്‍ഷകരില്‍ നിന്നു പണപ്പിരിവ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജൂ എന്നിവരെ സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തതായി വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും. പണപ്പിരിവുമായി ബന്ധപ്പെട്ട് മറ്റാരുടെയെങ്കിലും പങ്ക് ഉണ്ടോയെന്നും അന്വേഷിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്. കാർഡമം ഹിൽ റിസർവിലെ നിയമങ്ങൾ ആയുധമാക്കിയാണ് പണം ചോദിക്കുന്നത്. നൽകിയിലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിഷയത്തിൽ ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർക്ക് കർഷകർ പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻപും സമാനമായ പരാതി നൽകിയിരുന്നെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇക്കുറി അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവൻ ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൊലീസ് സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു

ഓണച്ചെലവിനെന്ന പേരില്‍ ആയിരം മുതല്‍ പതിനായിരും രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിരിച്ചെടുക്കുന്നത് എന്നാണ് ആക്ഷേപം.ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു. ഏലം തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്നും തുക പിരിക്കുന്നത്. കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടില്‍ വനപാലകരെത്തി പണം വാങ്ങുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. മഫ്തിയില്‍ ടാക്സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തിരിച്ചറിയാതിരിക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ആരോപണം. കര്‍ഷകരില്‍ നിന്നും അന്യായമായി പണം ഈടാക്കുന്നതായി നിരവധി പേര്‍ പരാതി ഉന്നയിച്ചകായി കാര്‍ഡമം ഗ്രോവെഴ്സ് അസോസിയേഷനും സ്ഥിരികരിച്ചു. ഏലക്കായ്ക്ക് വിലയില്ലാതിരിക്കുന്ന ഈ സമയത്ത് പോലും ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഡമം ഗ്രോവെഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് പരാതി ഉള്‍പ്പെടെ നല്‍കിയിരിക്കുകയാണ് സംഘടന.

Top