എകെജി സെൻ്റർ ആക്രമണ കേസിലെ പ്രതി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി.പ്രതിക്കെതിരെ 11 ക്രിമിനൽ കേസുകൾ ഉണ്ടെന്നും പ്രോസിക്യൂട്ടർ

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്.പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്.

വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞ പ്രതിയോട് ഇരിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കേസിന്റെ അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമാണ് പ്രതിയുടെ വാദം. എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസ്റ്റഡിയിൽ ലഭിച്ച പ്രതിയുടെ പക്കൽനിന്നും കുറ്റകൃത്യത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. എന്നാൽ പാസ്പോർട്ടിനെ കുറിച്ചോ, ഗുഢാലോചന നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ എന്നീ കാര്യങ്ങളെ കുറിച്ചോ പറയാൻ പ്രതി സഹകരിച്ചില്ലെന്നും പ്രതിക്ക് ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലായി 11 ക്രിമിനൽ കേസുകൾ ഉണ്ടെന്നും ഒളിവിൽ പോയ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു കോടതിയിൽ വാദിച്ചു.

പാസ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടില്ല, ആവശ്യപ്പെട്ടിരുന്നെങ്കിൽ നൽകുമായിരുന്നു, പാസ്പോർട്ട് കോടതിയിൽ നൽകാൻ തയാറാണ്. വിദേശത്ത് പോകുവാൻ ശ്രമിച്ചത് ഭാര്യയുടെ ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ്. പെറ്റി കേസുകളാണ് ക്രിമിനൽ കേസുകൾ എന്ന് പറയുന്നത്. ഉപാധികളോടെ ജാമ്യം നൽകണം’’– പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ സംസ്ഥാനത്ത് ഉടനീളം അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് ശ്രമിച്ച കേസിലെ പ്രധാനിയാണ് സുഹൈൽ എന്നാണു പ‌ൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്. ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്റർ ഭാഗത്ത് എത്തി ബോംബ് എറിഞ്ഞു ഭീതിപരത്തി എന്നാണു ക്രൈംബ്രാഞ്ച് കേസ്. കേസിലെ ഒന്നും മൂന്നും പ്രതികളായ ജിതിൻ, നവ്യ എന്നിവർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Top