ന്യൂഡല്‍ഹി: അക്ഷയകുമാറിന്റെ പുതിയ ചിത്രത്തിന്റെ പേര് കേട്ട് പൊട്ടിചിരിച്ച് പ്രധാനമന്ത്രി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ സിനിമയുടെ പേരു കേട്ട പ്രധാനമന്ത്രിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ‘ടോയ്ലറ്റ് എക് പ്രേം കഥ’ എന്നാണ് സിനിമയുടെ പേര്.
മോദിയുടെ പ്രിയ പദ്ധതിയായ സ്വഛ് ഭാരത് അഭിയാന്റെ പശ്ചാത്തലത്തില്‍ ഉള്ളതാണ് സിനിമ. കഴിഞ്ഞദിവസമാണ് അക്ഷയ് കുമാര്‍ ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടെ പുതിയ സിനിമയുടെ കാര്യം പ്രധാനമന്ത്രിയോട് സൂചിപ്പിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, പുതിയ ചിത്രമായ ‘ടോയ്ലറ്റ് – എക് പ്രേം കഥ’യെക്കുറിച്ച് അദ്ദേഹത്തിനോട് പറഞ്ഞു. സിനിമയുടെ പേരു കേട്ട അദ്ദേഹത്തിന്റെ മുഖത്ത് ചെറുതായി ചിരി വിടര്‍ന്നു’ – അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
കണ്ടതില്‍ സന്തോഷമെന്നും എല്ലാവിധ ആശംസകളും നേരുന്നതായും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ശ്രീനാരായണന് സിങ് സംവിധാനം ചെയ്യുന്ന ടോയ്ല്റ്റ് പ്രണയകഥ ജൂണ്‍ മാസം രണ്ടിന് തിയറ്ററുകളില്‍ എത്തും.