അങ്ങനെയുള്ള പെണ്ണിനെ കെട്ടുന്നതിലും നല്ലത് അടിമകച്ചവടത്തില്‍ കാശ് കൊടുത്ത് അടിമപ്പെണ്ണിനെ വാങ്ങുന്നതാണ്; പീഡന വിരന്‍ ഇമാമിന്റെ പ്രസംഗങ്ങള്‍ തിരിഞ്ഞുകൊത്തുന്നു

തിരുവനന്തപുരം: പീഡനകേസില്‍ കുടുങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അഴിക്കുള്ളിലാകാന്‍ കാത്തിരിക്കുന്ന ഷെഫീഖ് ഇമാമിന്റെ പഴയകാല പ്രസംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കുള്ള ഉപദേശങ്ങളാണ് ഇപ്പോള്‍ ഇമാമിനെ തിരിഞ്ഞ് കൊത്തുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനത്തില്‍ വച്ച് പീഡിപ്പിക്കുമ്പോഴായിരുന്നു ഇമാം പിടിക്കപ്പെട്ടത്.

പുത്തന്‍ ആശയത്തിന്റെ പിന്നാലെ പോകുന്ന, സിനിമാനടിമാരുടെ സംസ്‌കാരശൂന്യതയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കരുത്. ആധുനികത സ്വീകരിച്ച നാണംകെട്ടപ്പെണ്ണിനെ വിവാഹം കഴിക്കരുത്. അങ്ങനെയുള്ള പെണ്ണിനെ കെട്ടുന്നതിലും നല്ലത് അടിമകച്ചവടത്തില്‍ നിന്നും കാശ് കൊടുത്ത് ഒരു അടിമപ്പെണ്ണിനെ വാങ്ങുന്നതായിരിക്കും. – പ്രസംഗത്തില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗന്ദര്യത്തിലും പണത്തിലും ഭ്രമിക്കരുത്. പെണ്‍കുട്ടികളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ചെറുക്കനെ കാത്തിരിക്കുന്ന അച്ഛന്‍മാര്‍ക്കുമുണ്ട് ഉപദേശമുണ്ട്. മദ്രസയില്‍ പോകാതെ സിനിമ കാണാന്‍ പോകുന്ന, കൂട്ടുകാരനൊപ്പം കുപ്പിപൊട്ടിക്കുന്ന നാണംകെട്ട സംസ്‌കാരമുള്ള ചെറുപ്പകാര്‍ക്ക് മക്കളെ കൊടുക്കരുത്. ബൈക്കിന്റെ പിന്നില്‍ കയറി ടൗണില്‍പോയി സിനിമാ കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ഭാര്യയുടെ മാംസളമായ ശരീരം പ്രകടിപ്പിക്കുന്നവര്‍, പര്‍ദ മാറ്റാന്‍ നിര്‍ബന്ധിക്കുന്ന ആണും പെണ്ണും കെട്ട യുവാവിനെ മകളെ നല്‍കരുത്. ഇങ്ങനെ ചെയ്താല്‍ അവളെ നരകത്തിലേയ്ക്കായിരിക്കും കൊണ്ടുപോകുന്നത്- മുന്‍ ഇമാമിന്റെ പ്രസംഗം ഇങ്ങനെ പോകുന്നു.

Top