കോഴിക്കോട്: മതം മാത്രമല്ല, പിന്നാലെ സ്വന്തം പേരും മാറ്റുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകനും ബിജെപി നേതാവുമായ അലി അക്ബർ. “രാമസിംഹൻ’ എന്ന പേരാണ് അദ്ദേഹം പുതിയതായി സ്വീകരിച്ചത്.
ഇനി ഹിന്ദു ധര്‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന് എന്ന് വിളിക്കാമെന്നും സംസ്കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന് എന്നും അലി അക്ബര്‍ പറഞ്ഞു.
കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത് അന്തരിച്ച സംഭവത്തിൽ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അലി അക്ബര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.