എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണം!.. സുന്നത്ത് ആചാരത്തിനെതിരെ ആലി അക്ബർ

കോഴിക്കോട്:  സുന്നത്ത് ആചാരത്തിനും ചേലാകർമ്മത്തിനും എതിരെ അലി അക്ബർ .തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് പലപ്പോഴുംവാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് സംവിധായകന്‍ അലി അക്ബര്‍. ഇന്നലെ കോഴിക്കോട്ട് നടന്ന മതിയാക്കൂ ആചാരങ്ങളിലെ ബാലപീഡനം എന്ന സെമിനാറിലും അലി അക്ബറിന്റെ വാചകങ്ങള്‍ ശ്രദ്ധേയമായി. ചേലാകര്‍മ്മത്തെയാണ് പരിപാടിയില്‍ അലി അക്ബറും പങ്കെടുത്ത മറ്റുള്ളവരും എതിര്‍ത്തത്.അമ്പത് വര്‍ഷം കഴിഞ്ഞിട്ടും അഞ്ചാം വയസ്സില്‍ നടന്ന ചേലാകര്‍മ്മത്തിന്റെ ഭീതിതമായ ഓര്‍മ്മകള്‍ മാറിയിട്ടില്ലെന്ന് ഒലി അക്ബര്‍ പറഞ്ഞു. പേടിച്ച് ഓടി ഒരു റബ്ബര്‍ കാട്ടില്‍ ഒളിച്ചു. എന്നാല്‍ അയല്‍വാസികളായ ഏതാനും ദ്രോഹികള്‍ എന്നെ കണ്ടത്തെി തൂക്കിയെടുത്തുകൊണ്ടുപോയി. എന്റെ കരച്ചില്‍കണ്ട് ഉമ്മാക്ക് അലിവ് തോന്നി അവന്‍ കൊച്ചുകുട്ടിയല്ലേ എന്ന് പറഞ്ഞെങ്കിലും ജേഷ്ഠന്‍ വെറുതെ വിട്ടില്ല. ചെലവ് കുറക്കാന്‍ വേണ്ടി മറ്റ് രണ്ട് സഹോദരന്മാര്‍ക്കൊപ്പം എന്നെയും കെട്ടിവലിച്ച് കൊണ്ടുപോയി. എന്റെ കൈയും കാലും വായയും പൊത്തിപ്പിടിച്ച് മൂര്‍ച്ചയുള്ള കത്തികൊണ്ട് ജനനേന്ദ്രിയത്തിന്റെ മുന്‍ഭാഗം അറുത്ത് തള്ളുകയായിരുന്നു. അതിന്റെ വേദന 50 വര്‍ഷം കഴിഞ്ഞിട്ടും പോയിട്ടില്ല.’-അലി അക്ബര്‍ പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ പറയുന്നത് എനിക്ക് എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണമെന്നാണ്. കാരണം എന്റെ സമ്മതമില്ലാതെയാണ് ഇത് ചെയ്തത്. എന്റെ ജേഷ്ഠനും നാട്ടുകാര്‍ക്കുമെതിരെ കേസ് എടുക്കാന്‍വേണ്ടി ഏത് കോടതിയിലും ഞാന്‍ പോകും. പരാതിക്കാരന്‍ ഇല്ല എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തടിതപ്പാന്‍ കഴിയില്ല. പക്ഷേ കേസ് ഏറ്റെടുക്കാന്‍ വക്കീലില്ല.-അലി അക്ബര്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം സമുദായത്തിലെ ചില പുരുഷന്മാര്‍ ഇങ്ങനെ മാറിമാറി പെണ്ണുകെട്ടുന്നതിന് പിന്നിലും ചേലാകര്‍മ്മം വഴിയുള്ള ലൈംഗിക സുഖ നിഷേധമാണെന്നും അലിഅക്ബര്‍ കൂട്ടിച്ചേര്‍ത്തു.ഏറ്റവും സെന്‍സറ്റീവായ അഗ്രചര്‍മ്മം ഛേദിക്കപ്പെടുന്നതോടെ വികാരപരമായ നിര്‍ജ്ജീവാവസ്ഥ ലൈംഗിക സുഖം വല്ലാതെ കുറക്കുകയാണ് ചെയ്യുന്നത്.എന്നാല്‍ ഇത് സ്ത്രീകളുടെ കുഴപ്പമാണെന്ന് കരുതി ഇവര്‍ മാറിമാറി പെണ്ണ് കെട്ടുകയാണെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

ഖുര്‍ആനില്‍ എവിടെയും ചേലാകര്‍മ്മത്തെക്കുറിച്ച് പറയുന്നില്ളെന്നും ഇബ്രാഹീം നബി 80ാംവയസ്സില്‍ കോടലികൊണ്ട് ചേലാകര്‍മ്മം ചെയ്തുവെന്ന കഥ പില്‍ക്കാലത്തുണ്ടായ കെട്ടുകഥ മാത്രമാണെന്ന് തുടര്‍ന്ന് സംസാരിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ഡോ.ജലീല്‍ പുറ്റെക്കാട്ട് പറഞ്ഞു. അതിനാല്‍ ചേലാകര്‍മ്മം അനിസ്ലാമികമാണ്. ചേകന്നുര്‍ മൗലവി ഈ ആശയമാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top