അല്‍ ജസീറ പൂട്ടുന്നു; ഖത്തറിന് തിരിച്ചടി

ഖത്തറിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ ഇപ്പോഴും തുടരുകയാണ്. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഖത്തര്‍.

അല്‍ ജസീന ചാനല്‍ അടച്ചുപൂട്ടണം എന്നതായിരുന്നു സൗദി സഖ്യ രാജ്യങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഖത്തര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് അല്‍ ജസീറ. എന്നാല്‍ ഇത് സാധ്യമല്ല എന്ന നിലപാടിലാണ് ഖത്തര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആ അല്‍ ജസീറക്ക് ഇപ്പോള്‍ ഒരു തിരിച്ചടി ലഭിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇസ്രായേലില്‍ അല്‍ ജസീറ നിരോധിക്കാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ ജസീറ ചാനല്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നു എന്നാണ് ഇസ്രായേലിന്റെ ആരോപണം. വാര്‍ത്താ വിനിമയ മന്ത്രി അയൂബ് കാര ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്രായേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബിക് ചാനലുകളാണ് ലഭ്യമാകുന്നത്. ഇത് രണ്ടും ഉടന്‍ നിരോധിക്കും എന്നാണ് വാര്‍ത്താ വിനിമയ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

ചാനല്‍ നിരോധിക്കുകയും ഓഫീസുകള്‍ പൂട്ടിക്കുകയും മാത്രമല്ല, അല്‍ ജസീറയിലെ മാധ്യമ പ്രവര്‍ത്തകരേയും വിലക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ജസീറ തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിട്ടുള്ളത്.

Top