‘പ്രേമം’ എന്ന മെഗാഹിറ്റ് സിനിമയുടെ വ്യാജപതിപ്പുകള്‍ വ്യാപകമാകുന്നതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സിനിമ സംഘടനകളില്‍ നിന്നും രാജിവെച്ച സംവിധായകന്‍ അന്‍വര്‍ റഷീദിനെ പിന്തുണച്ച് അല്‍ഫോന്‍സ് പുത്രന്‍. ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് പ്രതികരിച്ചത്.
രാജമാണിക്യം, ഛോട്ടാ മുംബൈ, ബ്രിഡ്ജ്, ഉസ്താദ് ഹോട്ടല്‍, ആമി, പ്രൊഡക്ഷനില്‍ ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത ഒരാളോട് ഈ ചതി വേണ്ടായിരുന്നു സംഘടനകള്‍ സിനിമയെ സംരക്ഷിക്കാനുള്ളതാണെന്നും അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പ്രേമത്തിനുമുമ്പ് അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ബാംഗ്ലൂര്‍ ഡെയ്‌സും കോടികള്‍ കളക്ഷന്‍ നേടിയ മെഗാഹിറ്റ് ചിത്രമാണ്. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണന്‍തമ്പി, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ കൂടിയാണ് അന്‍വര്‍ റഷീദ്.