പ്രവാസികള്‍ മക്കളെ പഠനശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി അല്‍ഫേണ്‍സ് കണ്ണന്താനം. പ്രവാസി ഭാരതീയ ദിവസിനായി കാലേക്കൂട്ടി ഇന്ത്യയിലേക്കൊഴുകുന്ന ഗള്‍ഫുകാരില്‍ എത്രപേര്‍ സ്വന്തം മക്കളെ പഠനശേഷം നാട്ടിലേക്ക് തിരികെ ജോലിക്കയക്കാന്‍ തയ്യാറാവുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു.
ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുക മാത്രമല്ല അവയെ സാര്‍ത്ഥകമാക്കാന്‍ യത്നിക്കുക കൂടി വേണമെന്ന് അദ്ദേഹം ഗള്‍ഫ് വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. ടൂറിസം മേഖലയിലടക്കം കുതിപ്പു നടത്തുന്ന ഇന്ത്യയില്‍ നിരവധി തൊഴിലവസരങ്ങളാണ് യുവാക്കളെ കാത്തിരിക്കുന്നത് അത് ഉപയോഗപ്പെടുത്താന്‍ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തയ്യാറവണം. ദില്ലി അശോക ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒരുമണിക്കൂറിലേറെ മന്ത്രി പിടിബിഐ സംഘവുമായി സംവദിച്ചു. മണിമലയില്‍ നിന്നും കഷ്ടിച്ച് പത്താംക്ലാസ് പാസായി കേന്ദ്രമന്ത്രിക്കസേരയിലേക്കെത്തിയ വഴികളെക്കുറിച്ച് വാചാലനായശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.