കൊച്ചി :കൊടി പിടിക്കാനും പ്രകടനം നടത്താനും ബലിദാനി ആകാനും ഹിന്ദുക്കള്‍ വേണം. പക്ഷെ മന്ത്രിയാക്കാന്‍ ക്രിസ്ത്യാനി.. ഉണരൂ ഹിന്ദു ഉണരൂ – അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത് പ്രമാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വിദ്വേഷപ്രചാരണം.എന്തുകൊണ്ട് കണ്ണന്താനത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കി? ഇത് മോദിയുടെ മാസ്റ്റര്‍ സ്ട്രോക്ക് തന്നെയാണ് . കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതില്‍ ബി ജെ പി നേതാക്കളോ അനുഭാവികളോ എതിര്‍പ്പ് പറഞ്ഞിട്ടില്ല എന്ന വാസ്തവം അവിടെയുള്ളത് കൊണ്ടാണ് ഈ ട്രോള്‍ ഒരു വിദ്വേഷ പ്രചാരണം മാത്രമാകുന്നത്.
ഇനി വസ്തുതകള്‍ നോക്കിയാലോ. കേന്ദ്രമന്ത്രിസഭ പുനസംഘടന നടക്കുമ്ബോള്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിലും മികച്ച ഒരാളെ ബി ജെ പിക്ക് ഉയര്‍ത്തിക്കാണിക്കാനുണ്ടോ. ടൈം മാഗസിന്റെ 100 ഗ്ലോബല്‍ ലീഡേഴ്സ് ലിസ്റ്റില്‍ പെട്ട ഒരാള്‍ എന്നത് മാത്രമല്ല, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായും എം എല്‍ എ ആയും തിളങ്ങിയിട്ടുള്ള ആളാണ് കണ്ണന്താനം. അഡ്മിനിസ്ട്രേറ്ററാണ്, ഭരണപരിചയമുള്ള ആളാണ്.
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ കേരള ബി ജെ പിയില്‍ പോലും രണ്ടഭിപ്രായം ഉണ്ടാകില്ല. സി പി എമ്മിന്റെ മുന്‍ എം എല്‍ എയെക്കുറിച്ച് എതിരാളികള്‍ക്കും ഉണ്ടാകില്ല എതിരഭിപ്രായം. ഇതിലെല്ലാം പുറമേ, ഒരു വിവാദവും ഉണ്ടാക്കാത്ത രാഷ്ട്രീയക്കാരനാണ് കണ്ണന്താനം എന്നതും ചേര്‍ത്ത് വായിക്കണം. ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറഞ്ഞ് പണി വാങ്ങുന്ന കേരള ബി ജെ പി നേതാക്കള്‍ക്കിടയില്‍ നിന്നും കണ്ണന്താനം മന്ത്രിയായെങ്കില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല എന്ന് സാരം.ദേശീയ നിര്‍വാഹക സമിതിയംഗമാണ് അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ ഗ്രൂപ്പുകളിലൊന്നും പെടാത്ത നേതാവാണ് അദ്ദേഹം. കണ്ണന്താനം വഴി ക്രൈസ്തവ ന്യൂനപക്ഷവുമായുള്ള അടുപ്പവും നരേന്ദ്രമോദിയുടെ ഈ നീക്കത്തിന് പിന്നിലുണ്ടാകുമെന്ന കാര്യവും ഊഹിക്കാവുന്നതേ ഉള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടുള്ള അടുപ്പവും കണ്ണന്താനത്തിന് ഗുണം ചെയ്തു എന്നാണ് ദില്ലി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.