തിരുവനന്തപുരം: മരട് ഫ്ലാറ്റുകൾ പൊളിച്ചു നീക്കേണ്ട അവസ്ഥ ഉണ്ടായത് കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുകയാണ്. തീരദേശ പരിപാലനനിയമം ലംഘിച്ച് കേരളത്തിൽ കെട്ടിപ്പൊക്കിയിരിക്കുന്ന എല്ലാ നിർമ്മിതികൾക്കെതിരെയും നടപടി സ്വീകരിക്കേണ്ട ഗതികേടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നിയമം ലംഘിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിച്ചാൽ കേരളം ഒരു കോൺക്രീറ്റ് കൂനയാകുമെന്ന ഭീതിപ്പെടുത്തുന്ന വസ്തുതയും മുന്നിലുണ്ട്.
തീരദേശ പരിപാലനനിയമം ലംഘിച്ചെന്ന് കണ്ടെത്തിയ അമൃതാനന്ദമയി മഠത്തിന്റെ കൈവശമുള്ള അമൃതപുരിയിലെ അനധികൃത നിർമ്മിതികൾ പൊളിക്കാന്‍ ഒരുങ്ങുകയാണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്. ഇത് സംബന്ധിച്ച് തീരുമാനം പഞ്ചായത്ത് അംഗങ്ങള്‍ ഐക്യകണ്‌ഠേനെ പാസാക്കി എന്നാണ് വിവരം.
https://www.youtube.com/watch?v=djEnxcxufkw
പഞ്ചായത്തിലെ ധനകാര്യ വകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. ഫ്ലാറ്റുകളും ഹോസ്റ്റലുകളും മറ്റു കെട്ടിടങ്ങളടക്കം 12 നിർമ്മിതികളാണ് ഇവിടെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. സി.ആര്‍.ഇസെഡ് നിയമം ലംഘിച്ച് നിര്‍മ്മിച്ചതാണ് ഈ കെട്ടിടങ്ങളെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.ഐ.എം പാര്‍ട്ടിയില്‍ നിന്നുള്ള പഞ്ചായത്ത് അംഗങ്ങള്‍ ഉള്ള കമ്മറ്റിയാണ് തീരുമാനം എടുത്തത്. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ മുമ്പ് ഹാജരാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2004 ല്‍ ഉണ്ടായ സുനാമിയില്‍ രേഖകള്‍ നശിച്ചുപോയെന്നായിരുന്നു മഠത്തിന്റെ അവകാശവാദം.