ആലപ്പാടിന്റെ ദുരിതമൊഴിയും: തീരമില്ലാതാക്കി ഖനനം അനുവദിക്കില്ലെന്ന് മന്ത്രി, സമരക്കാരുമായി ചര്‍ച്ച

കോഴിക്കോട്: കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നു മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മ വ്യക്തമാക്കി. ആലപ്പാട്ട് സമരം നടത്തുന്നവരുമായി വ്യവസായ മന്ത്രി ചര്‍ച്ച നടത്തുമെന്നും മെഴ്‌സികുട്ടിയമ്മ പറഞ്ഞു.

ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. തീരം ഇടിയുന്ന രീതിയില്‍ ഖനനം അനുവദിക്കാനാവില്ല. ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ചര്‍ച്ച വേണമല്ലോ. അതിനാല്‍ വ്യവസായ വകുപ്പ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കും. മന്ത്രി പറഞ്ഞു.

ഐആര്‍ഇ ഇത്രയും കാലം ചെയ്ത പോലെയല്ല മുന്നോട്ട് പോവേണ്ടതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് നല്‍കിയതാണ്. ഇത് പൂര്‍ണമായും പാലിക്ക ണമെന്നു മന്ത്രി ആവശ്യപ്പെട്ടു.

Latest
Widgets Magazine