കൊച്ചി:കോണ്‍ഗ്രസ് ഉണ്ണിത്താനോട് കാട്ടിയിട്ടുള്ളത് നെറികേടാണെന്നും കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്നും എന്റെ അച്ഛന് പുല്ലുവില കല്‍പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്‌മോഹൻ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ ആരോപിച്ചു .താന്‍ ബിജെപിയില്‍ ചേര്‍ന്നെന്നും എന്റെ വോട്ട് ബിജെപിക്കാണെന്നും പരസ്യപ്രഖ്യാപനം നടത്തി . ഫെയ്‌സ്ബുക്ക് വഴിയാണ് തന്റെ രാഷ്ട്രീയ പ്രവേശനം അമല്‍ വെളിപ്പെടുത്തിയത്.എന്നാൽ ഇന്നലത്തെ പോസ്റ്റ് പിൻവലിച്ചതിനുശേഷം ‘തന്റെ ഫെയിസ് ബുക്ക് ആരോ ഹാക്ക് ചെയ്തതാണ് എന്നും അമൽ പ്രതികരിച്ചു .
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ പരാജയത്തെ പരിഹസിക്കുകയും രാഹുല്‍ഗാന്ധിയെ ട്രോളിയുമാണ് അമല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തന്റെ നിലപാട് പരസ്യമായി അമല്‍ വെളിപ്പെടുത്തുകയായിരുന്നു.അച്ഛന്റെ വോട്ട് കോണ്‍ഗ്രസിനാണെന്നും എന്റെ വോട്ട് ബിജെപിക്കെന്നുമായിരുന്നു അമല്‍ ഉണ്ണിത്താന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിമര്‍ശനങ്ങള്‍ കമന്റായി വന്നപ്പോള്‍ ഇതിന് രൂക്ഷഭാഷയില്‍ തന്നെ അമല്‍ പ്രതികരണവും രേഖപ്പെടുത്തി.കോണ്‍ഗ്രസ് ഉണ്ണിത്താനോട് കാട്ടിയിട്ടുള്ളത് നെറികേടാണെന്നും കോണ്‍ഗ്രസ് അഴിമതി പാര്‍ട്ടിയാണെന്നും എന്റെ അച്ഛന് പുല്ലുവില കല്‍പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമലിന്റെ കമന്റില്‍ പറയുന്നു.
മുസ്ലീമുകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ജീവിച്ചാല്‍ പോരാ ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണമെന്നും അമല്‍ കമന്റില്‍ പറയുന്നു. ഫെയ്‌സബുക്ക് കുറിപ്പ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.എന്നാല്‍ കോണ്‍ഗ്രസ് വക്താവിന്റെ മകന്‍ തന്നെ വിമര്‍ശനവുമായി രംഗത്തു വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലുമായി. സംഭവത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.എന്നില്‍ തന്റെ എഫ് ബി അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും വോട്ടവകാശം പോലും ഇല്ലാത്ത തനിക്ക് ഒരു പാര്‍ട്ടിയെ വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും പ്രതികരിക്കുന്നു. തന്റെ പ്രോഫൈല്‍ ഇന്നലെ തന്നെ ഡിലീറ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.